ഉരുട്ടിക്കൊല: അന്വേഷണ ഉദ്യോഗസ്ഥനെ വിസ്​തരിച്ചു

തിരുവനന്തപുരം: ഫോർട്ട് പൊലീസ് സ്റ്റേഷനിൽ ഉദയകുമാറെന്ന യുവാവിനെ ഉരുട്ടിക്കൊലപ്പെടുത്തിയ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ കെ. പ്രദീപ്കുമാറിനെ വിസ്തരിച്ചു. സി.ബി.ഐ ഏറ്റെടുത്ത ശേഷമാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ചേർത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. സി.ബി.ഐ അന്വേഷണം ഏെറ്റടുത്ത ശേഷമാണ് ഡിവൈ.എസ്.പി ഇ.കെ. സാബു, സർക്കിൾ ഇൻസ്പെക്ടർ ടി. അജിത്കുമാർ, ടി.കെ. ഹരിദാസ് എന്നിവരെ പ്രതിചേർത്തത്. ഇവരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് സർക്കാറിന് അപേക്ഷ നൽകിയിരുന്നു. ഹെഡ് കോൺസ്റ്റബിൾ വി.പി. മോഹനൻ അടക്കമുള്ള പ്രതികളെ വിചാരണ നടത്തണമെന്ന് അവശ്യപ്പെട്ടും അപേക്ഷ നൽകിയിരുന്നു. 2010 കാലഘട്ടത്തിൽ അറസ്റ്റ് ചെയ്‌ത പ്രതികളെ തിരിച്ചറിയാൻ കഴിയുമോ എന്ന സി.ബി.ഐ പ്രോസിക്യൂട്ടറുടെ ചോദ്യത്തിന് എല്ലാവരുടെയും മുഖം ഓർക്കാൻ കഴിയില്ലെന്നായിരുന്നു മറുപടി. തുടർച്ചായി മൂന്നുതവണ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥൻ ഹാജരായിരുന്നില്ല. തുടർന്ന് കർശന നിലപാട് സ്വീകരിക്കേണ്ടിവരുമെന്ന കോടതിയുടെ നിർദേശത്തെ തുടർന്നാണ് തിങ്കളാഴ്ച ഹാജരായത്. ഉദയകുമാറിനെ ഉരുട്ടിക്കൊല്ലാൻ ഉപേയാഗിച്ച ഇരുമ്പ് പൈപ്പ് സി.ഐ ഓഫിസിന് പിന്നിൽനിന്ന് കെണ്ടത്തിയിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ മൊഴിനൽകി. തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയിലാണ് വിചാരണ നടക്കുന്നത്. 2005 സെപ്റ്റംബർ 27ന് രാവിലെ 11.30ന് ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ ഉരുട്ടിക്കൊന്നെന്നാണ് കേസ്. ഗൂഢാലോചന, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.