കൊടിതോരണങ്ങൾ നശിപ്പിക്കുന്നതായി പരാതി

പത്തനാപുരം: രാഷ്ട്രീയ പാര്‍ട്ടികളുടെ കോടിതോരണങ്ങള്‍ നശിപ്പിക്കുന്നതായി പരാതി. കിഴക്കേഭാഗം കൂടൽമുക്ക്, ചേകം പ്രദേശങ്ങളിൽ സ്ഥാപിച്ചിരുന്ന സി.പി.എം, ഡി.വൈ.എഫ്.ഐ, ബി. ജെ.പി, യുവമോർച്ച എന്നിവയുടെ കൊടിതോരണങ്ങളാണ് പതിവായി നശിപ്പിക്കപ്പെടുന്നത്. രണ്ട് മാസത്തിനിടെ നിരവധിതവണ കൊടിതോരണങ്ങൾ നശിപ്പിക്കപ്പെട്ടു. കഴിഞ്ഞ ബുധനാഴ്ച കൂടൽമുക്കിൽ സ്ഥാപിച്ചിരുന്ന ബി.ജെ.പിയുടെ കൊടി നശിപ്പിച്ചു. വെള്ളിയാഴ്ച ഡി.വൈ.എഫ്.ഐയുടെ കൊടിയും നശിപ്പിച്ചു. ഇതേചൊല്ലി പ്രവർത്തകർ തമ്മിൽ വാക്കേറ്റവും പതിവാണ്. പ്രദേശത്ത് രാത്രികാലത്ത് പൊലീസ് പരിശോധന നടത്താറിെല്ലന്ന പരാതി വ്യാപകമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.