പൂർവവിദ്യാർഥി സംഗമം

പത്തനാപുരം: അറിവി​െൻറ പുതിയ പാഠങ്ങൾ പകർന്നുനൽകിയ വിദ്യാലയമുറ്റത്ത് അവര്‍ ഒരിക്കൽകൂടി ഒത്തുചേര്‍ന്നു. കളിക്കൂട്ടുകാരുമായി ഓര്‍മകള്‍ പങ്കുെവച്ച് എല്ലാവരും പഴയ ക്ലാസിലെ കുട്ടികളായി. അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട പത്തനാപുരം നെടുംപറമ്പ് സര്‍ക്കാര്‍ എച്ച്.ബി.എം എല്‍.പി സ്കൂള്‍ അങ്കണത്തിലാണ് പൂർവ വിദ്യാർഥികളും അധ്യാപകരും ഒത്തുചേര്‍ന്നത്. നെടുപറമ്പ് ഗ്രാമത്തിന് അക്ഷരവെളിച്ചമായി നിലകൊണ്ട വിദ്യാലയത്തെ പ്രൗഢിയോടെ തിരികെ എത്തിക്കാൻ വേണ്ടിയാണ് പൂർവവിദ്യാർഥികളും അധ്യാപകരും വീണ്ടും ഒത്തുകൂടിയത്. കെ. രാജഗോപാൽ സംഗമം ഉദ്ഘാടനം ചെയ്തു. രാജീവ്‌ അഞ്ചൽ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് എച്ച്. നജീബ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. എസ്. വേണുഗോപാൽ, മുഹമ്മദ് റിയാസ്, കെ. ഭാസ്കർ, എ ആര്‍. ഹാഷിം, മുഹമ്മദ് ഷെരീഫ്, വർഗീസ് സാമുവൽ, ജസിയമ്മ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.