ദിവ്യ എസ്. അയ്യരെ സർവിസിൽനിന്ന്​ മാറ്റിനിർത്തി അന്വേഷിക്കണം ^ആനാവൂർ നാഗപ്പൻ

ദിവ്യ എസ്. അയ്യരെ സർവിസിൽനിന്ന് മാറ്റിനിർത്തി അന്വേഷിക്കണം -ആനാവൂർ നാഗപ്പൻ കാട്ടാക്കട: സബ് കലക്ടർ ദിവ്യ എസ്. അയ്യർ നടത്തിയ എല്ലാ ഭൂമി പതിവ് നടപടികളെക്കുറിച്ചും അവരെ സർവിസിൽനിന്ന് മാറ്റിനിർത്തി അന്വേഷിക്കണമെന്ന് ആനാവൂർ നാഗപ്പൻ. അരുവിക്കര മണ്ഡലത്തിലെ കുറ്റിച്ചൽ പഞ്ചായത്തിലെ കോട്ടൂരിൽ പഞ്ചായത്തുവക ചന്തയുടെ 10 സ​െൻറ് ഭൂമി സ്വകാര്യവ്യക്തിക്ക് പതിച്ചുനൽകിയ സബ് കലക്ടറുടെ നടപടി തീർത്തും നിയമവിരുദ്ധമാണ്. ഏഴ് പ്രാവശ്യം മുൻ സബ് കലക്ടർമാരും കലക്ടറും ഉൾെപ്പടെ നിയമവിരുദ്ധം എന്നതിനാൽ തള്ളിക്കളഞ്ഞ അപേക്ഷയിൽ പറയുന്ന ഭൂമിയാണ് സബ് കലക്ടർ സ്വാധീനത്തിനുവഴങ്ങി സ്വകാര്യവ്യക്തിക്ക് പതിച്ചുനൽകിയതെന്ന് രേഖകളിൽനിന്ന് തന്നെ വ്യക്തമാണ്. ഇതിൽ ഗൂഢാലോചന ഉണ്ട്. ഇത് ബോധപൂർവം നടത്തിയ അഴിമതിയാണ്. അതിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി കർശനമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച വൈകീട്ട് കോട്ടൂരിലെ ഭൂമി സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം കാട്ടാക്കട ഏരിയാ സെക്രട്ടറി ജി. സ്റ്റീഫൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ പി.എസ്. പ്രഷീദ്, കോട്ടൂർ സലിം, കുറ്റിച്ചൽ പഞ്ചായത്ത് പ്രസിഡൻറ് ജി. മണികണ്ഠൻ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി അഭിലാഷ്, ബ്ലോക്ക് അംഗം എ. മിനി, പഞ്ചായത്ത് അംഗങ്ങളായ സുരേഷ്, രമേശ്, മുൻ പഞ്ചായത്ത് പ്രസിഡൻറ് പരുത്തിപ്പള്ളി ചന്ദ്രൻ, സുധാകരൻ നായർ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.