ഭാഗ്യക്കുറി നറുക്കെടുപ്പ് മെഷീനിൽ കൃത്രിമംകാട്ടാൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം: ഭാഗ്യക്കുറി നറുക്കെടുപ്പ് മെഷീനിൽ കൃത്രിമംകാട്ടാൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പൊലീസ് പിടികൂടി. വള്ളക്കടവ് സ്വദേശികളായ സുധീർ, രാജശ്രീധരൻ എന്നിവരെയാണ് പിടികൂടിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ 21ന് രാവിലെ ശ്രീചിത്ര ഹോമിലെ ഭാഗ്യക്കുറി നറുക്കെടുപ്പ് മെഷീൻ നന്നാക്കാൻ ഡൽഹിയിലെ കമ്പനിയിൽനിന്ന് പഞ്ചാബ് സ്വദേശികളായ രണ്ട് ജീവനക്കാർ എത്തിയിരുന്നു. ഇവർ സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മെഷീനിൽ ക്രിതൃമംകാട്ടാൻ കൂട്ടുനിൽക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ സമീപിച്ചു. അവസാന മൂന്നക്ക നമ്പറി​െൻറ പ്ലേറ്റിൽ കൃത്രിമം കാണിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ജീവനക്കാർ ഇത് നിരസിച്ചപ്പോൾ സംഘം സ്ഥലംവിട്ടു. ഇവർ ഈ വിവരം ഭാഗ്യക്കുറി വകുപ്പ് ജീവനക്കാരെ അന്നുതന്നെ അറിയിച്ചു. വകുപ്പ് അധികൃതർ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ഫോർട്ട് എ.സി ജെ.കെ. ദിനിലും സംഘവും നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. മന്ത്രി കെ.ടി. ജലീലി​െൻറ അടുപ്പക്കാരനാണെന്ന് പറഞ്ഞ് കേസിൽനിന്ന് രക്ഷപ്പെടാനും പ്രതികൾ ശ്രമിച്ചു. എന്നാൽ, പ്രതികൾക്ക് മന്ത്രിയുമായി ഒരു പരിചയവുമില്ലെന്ന് പൊലീസ് പറഞ്ഞു. ഡൽഹിയിൽനിന്ന് മെഷീൻ ശരിയാക്കാൻ ജീവനക്കാർ എത്തുന്ന വിവരം പ്രതികൾ എങ്ങനെ അറിഞ്ഞെന്ന് പൊലീസ് അന്വേഷിക്കും. ഭാഗ്യക്കുറി വകുപ്പിലെ ചില ജീവനക്കാരും സംശയത്തി​െൻറ നിഴലിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.