സാഹിത്യോത്സവ ചർച്ചകളെക്കുറിച്ച്​ ജനം ബോധവാന്മാരാകണം ^ടി. പത്​മനാഭൻ

സാഹിത്യോത്സവ ചർച്ചകളെക്കുറിച്ച് ജനം ബോധവാന്മാരാകണം -ടി. പത്മനാഭൻ പാരിപ്പള്ളി: സാഹിത്യോത്സവവേദികളിൽ നടക്കുന്ന ചർച്ചകളിലെ വിഷയങ്ങളെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരാകണമെന്ന് കഥാകൃത്ത് ടി. പത്മനാഭൻ. പാരിപ്പള്ളി 'സംസാകാര' ഏർപ്പെടുത്തിയ സ്വാതന്ത്ര്യസമര സേനാനി പി.കെ. സുകുമാരകുറുപ്പ് സ്മാരക പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹിത്യോത്സവങ്ങളിൽനിന്ന് മലയാളം പുറത്താക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 25000 രൂപയും ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം മന്ത്രി ജി. സുധാകരൻ സമ്മാനിച്ചു. സംസ്കാര പ്രസിഡൻറ് ജി. രാജീവ് അധ്യക്ഷത വഹിച്ചു. എൻ.കെ. േപ്രമചന്ദ്രൻ എം.പി, പി. പങ്കജാക്ഷിയമ്മ, സംസ്കാര സെക്രട്ടറി ആർ. രാധാകൃഷ്ണൻ, സതീഷ്ബാബു എന്നിവർ സംസാരിച്ചു. ജലദിനാചരണം പരവൂർ: റൈറ്റിയ പരിസ്ഥിതി പഠനകേന്ദ്രത്തി​െൻറ ആഭിമുഖ്യത്തിൽ ജലദിനാചരണം നടത്തി. ജി. ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. ആനന്ദകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ. ജി. സന്തോഷ് ജലേസ്രാതസ്സുകളെക്കുറിച്ച് വിശദീകരിച്ചു. ഡോ. രാജശേഖരൻനായർ, ഡോ. അമ്പിളികുമാർ, പ്രഫ. വരിഞ്ഞം ഭുവനചന്ദ്രൻ നായർ, അടുതല രാമചന്ദ്രൻപിള്ള, ആർ. രമ്യ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.