മയ്യനാട്​ പഞ്ചായത്ത്​ ബജറ്റ്​: കൃഷിക്കും ഭവനപദ്ധതിക്കും മുൻഗണന

മയ്യനാട്: സമ്പൂർണ ഭവനനിർമാണത്തിനും കാർഷികമേഖലക്കും ക്ഷേമ പദ്ധതികൾക്കും മുൻഗണന നൽകി മയ്യനാട് പഞ്ചായത്തി​െൻറ 2018-19 വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. 26.7 കോടി രൂപ വരവും 24.5 കോടി െചലവും 2.2 കോടി രൂപ നീക്കിയിരുപ്പുമുള്ളതാണ് ബജറ്റ്. നെൽകൃഷി വികസനം, പച്ചക്കറി കൃഷിവ്യാപനം, പാൽ സബ്സിഡി, കാലിത്തീറ്റ സബ്സിഡി, കോഴിക്കുഞ്ഞും കൂടും, ഇടവിളകൃഷി, കേരഗ്രാമം, മത്സ്യതൊഴിലാളി ക്ഷേമം, സ്വയംതൊഴിൽ സംരംഭം, ആട്ടോവിതരണം, മയ്യനാട് മത്സ്യമാർക്കറ്റ് നവീകരണം എന്നിവക്ക് ബജറ്റിൽ പ്രാധാന്യം നൽകുന്നു. സേവനമേഖലയിൽ സമ്പൂർണ ഭവനനിർമാണ പദ്ധതിക്ക് രണ്ടുകോടി രൂപ വകയിരുത്തിയിട്ടുണ്ട്. റോഡ് വികസനം, കാൻസർ വിമുക്തഗ്രാമം, സമ്പൂർണ കുടിവെള്ളപദ്ധതി, സ്റ്റേഡിയം നിർമാണം എന്നിവക്കും തുക നീക്കിവെച്ചു. പ്രസിഡൻറ് എൽ. ലക്ഷ്മണ​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡൻറ് എസ്. ലൈല ബജറ്റ് അവതരിപ്പിച്ചു. സ്ഥിരംസമിതി ചെയർമാൻമാരായ ലെസ്ലി ജോർജ്, ഉമേഷ്, റഷീദ, മുൻ പ്രസിഡൻറ് ഷീലാകുമാരി, പഞ്ചായത്ത് സെക്രട്ടറി സജീവ് മാമ്പറ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.