വീട്​ തകർന്നു വീണു; 100​ വയസ്സ്​ പിന്നിട്ട വൃദ്ധയും മകളും ദുരിതത്തിൽ

കരുനാഗപ്പള്ളി: 100 വയസ്സ് പിന്നിട്ട വയോവൃദ്ധയായ മാതാവും മധ്യവയസ്കയായ മകളും താമസിക്കുന്ന ഷെഡ് തകർന്നുവീണു. തൊടിയൂർ പഞ്ചായത്തിലെ തൊടിയൂർ വില്ലേജിൽ ലക്ഷംവീട് ജങ്ഷനിൽ പ്ലാക്കാട്ടു വീട്ടിൽ 100 വയസ്സ് പിന്നിട്ട ഭാർഗവിയും മകൾ പരേതനായ തുളസിയുടെ ഭാര്യ രാധയും (55) അഞ്ച് സ​െൻറ് ഭൂമിയിൽ ടാർ ഷീറ്റ് മേഞ്ഞ കൂരയിലാണ് താമസിച്ചുവന്നത്. കാലപ്പഴക്കം ചെന്ന ഷെഡാണ് ഞായറാഴ്ച ഉച്ചക്ക് തകർന്നു വീണത്. രാധ വീട്ടിനുപുറത്തു പോയപ്പോഴാണ് വീട് നിലംപൊത്തിയത്. വൃദ്ധ മാതാവിനെ വീടി​െൻറ അപകടനില മനസ്സിലാക്കി അടുത്തുള്ള ബന്ധു വീട്ടിലേക്ക് രണ്ടു ദിവസം മുമ്പ് മാറ്റിയിരുന്നു. സർക്കാർ ഭവന പദ്ധതിയായ ലൈഫ് മിഷൻ പദ്ധതിയുടെ ലിസ്റ്റിൽ പേര് വന്നിട്ട് ഒരു വർഷം കഴിഞ്ഞു. വീട് ഉടൻ കിട്ടുമെന്ന പ്രതീക്ഷയിൽ മുന്നോട്ടു പോയ കുടുംബം ഈ കൂരയിൽ ദിവസങ്ങൾ തള്ളി നീക്കുകയായിരുന്നു. കയറിക്കിടക്കാൻ ഇടമില്ലാതെ ദുരിതത്തിലായിരിക്കുകയാണ് ഇവർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.