അഭിപ്രായസ്വാതന്ത്ര്യം; വിലക്കുകൾക്കെതിരെ ദേശീയ ട്രോൾ മത്സരം

തിരുവനന്തപുരം: സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന നാഷനൽ യൂത്ത് കോൺകോഡ് പരിപാടിയുമായി ബന്ധപ്പെട്ട് നടത്തുന്ന ദേശീയ ട്രോൾ മത്സരത്തിനുള്ള എൻട്രികൾ ആരംഭിച്ചു. മിണ്ടിപ്പോകരുത് (Just shut up) എന്ന വിഷയത്തിൽ സ്റ്റിൽ ആയും വിഡിയോ ആയും രണ്ട് വിഭാഗങ്ങളിലാണ് എൻട്രികൾ നൽകേണ്ടത്. തിങ്കളാഴ്ച മുതൽ മാർച്ച് 30 വരെ www.youthconcord.in വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. 15നും 40നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. അഭിപ്രായസ്വാതന്ത്ര്യവും ആവിഷ്‌കാരസ്വാതന്ത്ര്യവും വിലക്കുകൾ നേരിടുന്ന പശ്ചാത്തലത്തെ ആസ്പദമാക്കിയാണ് ട്രോളുകൾ തയാറാക്കേണ്ടത്. ഒരാൾക്ക് ഓരോന്നിലും മൂന്ന് വീതം എൻട്രികൾ നൽകാം. ഓരോവിഭാഗത്തിനും 50,000, 25,000, 10,000 രൂപ വീതം കാഷ് പ്രൈസ് സമ്മാനമായി ലഭിക്കും. ഫോൺ: 0471-2733602, 9447061461. ഇ-മെയിൽ: youthconcord2018@gmail.com.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.