അധ്യാപകർക്ക് യാത്രയയപ്പ് നൽകി

നെയ്യാറ്റിൻകര: കെ.എസ്.ടി.എ പാറശ്ശാല സബ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിരമിക്കുന്ന . ബി.ആർ.സി ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന എക്സിക്യൂട്ടിവംഗം എൻ.ടി. ശിവരാജൻ ഉദ്ഘാടനം ചെയ്തു. സബ് ജില്ല വൈസ് പ്രസിഡൻറ് ആശാറാണി അധ്യക്ഷത വഹിച്ചു. എൽ.എസ്.എസ്/യു.എസ്.എസ് മാതൃകാപരീക്ഷാ വിജയികൾക്കുള്ള സമ്മാനവിതരണം ജില്ല പ്രസിഡൻറ് എം.എസ്. പ്രശാന്ത് നിർവഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് എസ്. ജയചന്ദ്രൻ, എക്സിക്യുട്ടിവംഗം സി.ടി. വിജയൻ, ബ്ലോക്ക് പ്രോഗ്രാം ഒാഫിസർ എസ്. കൃഷ്ണകുമാർ, കുന്നിയോട് രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി ആർ.എസ്. രഞ്ചു സ്വാഗതവും ഡി.എസ്. സനു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.