വീടുകളിലും കടകളിലും കവര്‍ച്ച: മൂന്ന് മോഷ്​ടാക്കള്‍ പിടിയിലായതായി സൂചന

വെള്ളറട: വീടുകളിലും കടകളിലും വാഹനങ്ങളിലും കവര്‍ച്ച ശക്തമായതോടെ പ്രദേശവാസികള്‍ ഭീതിയിൽ. അതെ സമയം പ്രദേശത്തെ കവര്‍ച്ചകളുമായി ബന്ധപ്പെട്ട് മൂന്ന് മോഷ്ടാക്കള്‍ പൊലീസ് വലയിലായതായി സൂചന. കഴിഞ്ഞദിവസം രാത്രി ചാരുംകുഴി പ്രദേശത്തെ നിരവധി വീടുകളില്‍ കവര്‍ച്ചയും വാഹനങ്ങളിൽനിന്ന് പെട്രോള്‍ ചോര്‍ത്തലും നടന്നു. ശബ്ദം കേട്ട് ്വീട്ടുകാർ ഉണര്‍ന്നപ്പോള്‍ മോഷ്ടാവിനെ കെണ്ടങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല. പഞ്ചാകുഴി മേഖലയില്‍ കവർച്ചക്കിടെ നെത്സനെന്ന ആെള നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. കിളിയൂര്‍, മുട്ടച്ചല്‍, കാരമൂട് വെള്ളറട പ്രദേശങ്ങളിലാണ് പെട്രോള്‍ മോഷണം സ്ഥിരമായി നടക്കുന്നത്. സി.ഐ അജിത്കുമാര്‍, എസ്.െഎ വിജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.