നിർത്തിയിട്ട ഒാട്ടോ കത്തിനശിച്ചു

കോവളം: കോവളം ജങ്ഷനിൽ . മുട്ടയ്ക്കാട് ചെറുകോണത്ത് ഷൈല മൻസിലിൽ ഷംനാദി​െൻറ ഉടമസ്ഥതയിെല ഓട്ടോയാണ് ഞായറാഴ്ച രാവിലെ ഒമ്പതോടെ കത്തിയത്. കോവളം നെടുമം റോഡിൽ യാത്രക്കാരെ ഇറക്കിയതിന് ശേഷം റോഡരികിൽ പാർക്ക് ചെയ്ത സമയം പിൻസീറ്റിൽനിന്ന് പുക ഉയരുകയും തീ ആളിപ്പടരുകയുമായിരുന്നു. സമീപത്തുള്ളവർ വെള്ളം ഒഴിച്ച് തീ അണക്കാൻ ശ്രമിച്ചെങ്കിലും ഓട്ടോ പൂർണമായും കത്തി. വിഴിഞ്ഞത്തുനിന്ന് ഫയർഫോഴ്സ് യൂനിറ്റ് എത്തിയാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് കരുതുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.