ബസിടിച്ച്​ സ്​കൂട്ടർ യാത്രികൻ മരിച്ചു

തിരുവനന്തപുരം: . കുമാരപുരം സ്വദേശി അനിൽകുമാർ ആണ് (46) മരിച്ചത്. ഉള്ളൂർ-ആക്കുളം റോഡിൽ ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു അപകടം. അനിൽകുമാർ യാത്ര ചെയ്തിരുന്ന സ്കൂട്ടറിന് പിന്നിൽ ബസിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം രാത്രി ഒമ്പതരയോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം തിങ്കളാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.