ഗ്രാമീൺ ബാങ്ക് ജീവനക്കാരുടെ അഖിലേന്ത്യ പണിമുടക്ക്​ ഇന്നു മുതൽ

തിരുവനന്തപുരം: ഗ്രാമീൺ ബാങ്ക് ജീവനക്കാരുടെ ട്രേഡ് യൂനിയൻ ഐക്യവേദിയായ യുനൈറ്റഡ് ഫോറം ഓഫ് റീജനൽ റൂറൽ ബാങ്ക് യൂനിയൻസി​െൻറ നേതൃത്വത്തിൽ ഗ്രാമീൺ ബാങ്ക് ജീവനക്കാർ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ അഖിലേന്ത്യ പണിമുടക്ക് നടത്തും. ജീവനക്കാർക്ക് പെൻഷൻ അനുവദിക്കുക, പെൻഷൻ അനുവദിക്കാനുള്ള ഹൈകോടതി വിധികൾക്കെതിരെ കേന്ദ്രസർക്കാർ നൽകിയ സ്പെഷൽ ലീവ് പെറ്റീഷൻ പിൻവലിക്കുക, ഗ്രാമീണ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിൽനിന്ന് പിന്മാറുക, ഗ്രാമീണ ബാങ്കുകളുടെ ശമ്പള പരിഷ്കരണത്തിനുള്ള നെഗോഷ്യേറ്റിങ് ഫോറം ആയി ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനെ തീരുമാനിക്കുക, ആശ്രിതനിയമനം മുൻകാല പ്രാബല്യത്തോടെ നടപ്പാക്കുക, സ്പോൺസർ ബാങ്കുകളിലേതിനു സമാനമായ സേവന വേതന വ്യവസ്ഥകൾ ബാധകമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.