ജനസഭ സംഘടിപ്പിച്ചു

വിതുര: വൈദ്യുതി സ്വകാര്യവത്കരണത്തിൽ പ്രതിഷേധിച്ച് എൻ.സി.സി.ടി.ഒ.ടി.ടി.ടി (നാഷണൽ കോഒാഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനീയേഴ്സ്)യുടെ നേതൃത്വത്തിൽ . കെ. വിനീഷ്കുമാർ ഉദ്ഘാടനം ചെയ്തു. എ. പ്രമോദ് അധ്യക്ഷത വഹിച്ചു. വിതുര പഞ്ചായത്ത് പ്രസിഡൻറ് എസ്.എൽ. കൃഷ്ണകുമാരി, സി.പി.എം ലോക്കൽ സെക്രട്ടറി എസ്.എൻ. അനിൽകുമാർ, ഗിരീഷ് ജി. നായർ, കല്ലാർ വിക്രമൻ, എസ്. രാജേന്ദ്രൻ, ഷാഹുൽനാഥ് അലി ഖാൻ, ബിജു എന്നിവർ സംസാരിച്ചു. എ. സനിൽകുമാർ സ്വാഗതം പറഞ്ഞു. എ.ഐ.വൈ.എഫ് പാലോട് പച്ച തപാലോഫിസ് മാർച്ച് പാലോട്: എ.ഐ.വൈ.എഫ് പാലോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നന്ദിയോട് പച്ച പോസ്റ്റോഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കേന്ദ്ര സർക്കാറി​െൻറ തൊഴിൽ വാഗ്ദാനലംഘനത്തിനെതിരെ സംസ്ഥാന വ്യാപകമായി നടന്ന സമരത്തി​െൻറ ഭാഗമായിരുന്നു. പാലോട് ആശുപത്രി ജങ്ഷനിൽ നിന്നാരംഭിച്ച പ്രകടനത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റിയംഗം ആർ.എസ്. ജയൻ ഉദ്‌ഘാടനം ചെയ്തു. പാലോട് മണ്ഡലം പ്രസിഡൻറ് മനോജ് ടി. പാലോട് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി വി.എസ്. ജ്യോതിഷ്കുമാർ, പുത്തൻകുന്ന് ബിജു, പനവൂർ രാജേഷ്, ജോസ്, പാങ്ങോട് റാജി, അൻവർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.