വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് കൃഷിക്കും മണ്ണ് ജല സംരക്ഷണത്തിനും പ്രാധാന്യം

വെഞ്ഞാറമൂട്: വാമനപുരം ബ്ലോക്ക് പഞ്ചായത്ത് 2018--19 സാമ്പത്തികവർഷത്തെ ബജറ്റില്‍ കൃഷിക്കും മണ്ണ് ജല സംരക്ഷണത്തിനും പ്രാധാന്യം. 82,59,31,200 രൂപ വരവും 81,87,31,200 രൂപ ചെലവും 72,00,000 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡൻറ് കെ. ഷീലാകുമാരി അവതരിപ്പിച്ചത്. ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കൃഷിക്കും മണ്ണ് ജല സംരക്ഷണത്തിനും 24.68 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. ഈ മേഖലയില്‍ പ്രഥമപരിഗണന വാമനപുരം നദിയുടെ സംരക്ഷണത്തിനാണ്. ദാരിദ്ര്യനിര്‍മാര്‍ജനം 21.88 കോടി മൃഗസംരക്ഷണവും ക്ഷീരവികസനവും 13.41 കോടി, ചെറുകിട വ്യവസായം 1.66 കോടി, സാമൂഹികനീതി 1.04 കോടി, വനിതാവികസനം 9.29 കോടി, പട്ടികജാതി സംരക്ഷണം 2.31 കോടി, പട്ടികവര്‍ഗ സംരക്ഷണം 39.06 ലക്ഷം രൂപ, ബ്ലോക്കി​െൻറ സമഗ്ര ആരോഗ്യ പരിപാടി 1.12 കോടി, കുടിവെള്ളം, ശുചിത്വം 1.27 കോടി, വിദ്യാഭ്യാസം യുവജനക്ഷേമം സംസ്‌കാരം 43.50 ലക്ഷം, പശ്ചാത്തല മേഖല 4.01 കോടി, പൊതുഭരണം ജനസേവനം കാര്യക്ഷമമാക്കല്‍ 2.83 കോടി, സ്പില്‍ ഓവര്‍ പദ്ധതി 85 ലക്ഷം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.