പൊലീസിലെ സ്ഥാനക്കയറ്റം; അപാകതകൾ പരിഹരിക്കും ^മന്ത്രി കെ. രാജു

പൊലീസിലെ സ്ഥാനക്കയറ്റം; അപാകതകൾ പരിഹരിക്കും -മന്ത്രി കെ. രാജു കൊട്ടാരക്കര: പൊലീസിലെ സ്ഥാനക്കയറ്റ അപാകതകൾ പരിഹരിക്കുമെന്ന് മന്ത്രി കെ. രാജു. പൊലീസ് ഉദ്യോഗസ്ഥർക്ക് മറ്റ് സർക്കാർ വിഭാഗത്തിലെപോലെ പ്രമോഷൻ വേഗത്തിൽ ലഭിക്കാറില്ല. ഉത്തരവാദിത്തം നിർവഹിക്കുന്ന ഉദ്യോഗസ്ഥരുടെ പേരിൽ നിരവധി കേസുകൾ ഉണ്ടാവാറുണ്ട്. പലപ്പോഴും ഈ കേസുകളുടെ പേരിൽ പ്രമോഷൻ തടയപ്പെടാറുണ്ട്. പൊലീസ് സേനയിലെ അർഹതപ്പെട്ടവരുടെ പ്രമോഷൻ വേഗത്തിലാക്കാൻ സർക്കാർതലത്തിൽ നടപടി ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. കേരളാ പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ലയുടെ അഞ്ചാമത് ജില്ല സമ്മേളനം കൊട്ടാരക്കരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി.ഒ.എ റൂറൽ ജില്ല പ്രസിഡൻറ് എം. രാജേഷ് അധ്യക്ഷതവഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൻ ബി. ശ്യാമളയമ്മ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. ശശികുമാർ, വൈസ് ചെയർമാൻ സി. മുകേഷ്, കവി ഇഞ്ചക്കാട് ബാലചന്ദ്രൻ, കൊട്ടാരക്കര ഡിവൈ.എസ്.പി ജെ. ജേക്കബ്, ഡിവൈ.എസ്.പിമാരായ കെ.ആർ. ശിവസുതൻപിള്ള, എം. അനിൽകുമാർ, കൊട്ടാരക്കര ഇൻസ്പെക്ടർ എസ്.എച്ച്.ഒ ഒ.എ. സുനിൽ, എസ്. സലീം, എസ്. സുനി, വി.പി. ബിജു, എ. സുരേഷ്കുമാർ എന്നിവർ സംസാരിച്ചു. ഉച്ചക്ക് 12ന് നടന്ന പ്രതിനിധി സമ്മേളനം റൂറൽ ജില്ല പൊലീസ് മേധാവി ബി. അശോകൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എം. രാജേഷ് അധ്യക്ഷതവഹിച്ചു. പുനലൂർ ഡിവൈ.എസ്.പി ബി. കൃഷ്ണകുമാർ, ഡിവൈ.എസ്.പിമാരായ കെ. ഹരികൃഷ്ണൻ, സിനി ഡെന്നീസ്, പ്രേംജി കെ. നായർ, വനിതാ സെൽ സി.ഐ പി. അനിതകുമാരി, കെ. ബാലൻ, എസ്. നജീം, സി.ആർ. ബിജു, സാജു, ആർ.എൽ, ബി.ജി. അനിൽകുമാർ എന്നിവർ സംസാരിച്ചു. കൊട്ടാരക്കര മാർത്തോമ ഗേൾസ് ഹൈസ്കൂൾ ഹൈടെക്കാകുന്നു --- കൊട്ടാരക്കര: മാർത്തോമാ ഗേൾസ് ഹൈസ്കൂൾ ഹൈടെക് പദവിയിലേക്ക്. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങ് ഐഷാ പോറ്റി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണ യത്നത്തി​െൻറ ഭാഗമായി ഭൗതിക സാഹചര്യ വികസനവും അന്താരാഷ്ട്ര നിലവാരത്തിലുയരാൻ ഹൈടെക് സംവിധാനമാകേണ്ടുന്നതും കാലത്തി​െൻറ അനിവാര്യതയാണെന്ന് എം.എൽ.എ പറഞ്ഞു. പി.ടി.എ പ്രസിഡൻറ് ആർ. ജോമോൻ അധ്യക്ഷതവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പി. ബാബുകുട്ടി, ഫാ. മാത്യു ബേബി, കൗൺസിലർ ജ്യോതി മറിയം ജോൺ, സെനു തോമസ്, ജോൺ കെ. മാത്യു, ലിസി ബേബി, സാബു ഡി. കുമാരി, ഗിഫ്റ്റി ജോസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.