പട്ടികജാതി^വർഗ അതിക്രമം: കേന്ദ്രം റിവ്യൂ ഹരജി നൽകണം ^മന്ത്രി എ.കെ. ബാലൻ

പട്ടികജാതി-വർഗ അതിക്രമം: കേന്ദ്രം റിവ്യൂ ഹരജി നൽകണം -മന്ത്രി എ.കെ. ബാലൻ തിരുവനന്തപുരം: പട്ടികജാതി-വർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമം സംബന്ധിച്ച് സുപ്രീം കോടതിയിൽ നിന്നുണ്ടായ വിധി അത്യന്തം ദുഃഖകരമാണെന്നും കേന്ദ്രസർക്കാർ അടിയന്തരമായി പുനഃപരിശോധന ഹരജി നൽകണമെന്നും മന്ത്രി എ.കെ. ബാലൻ. 1989ലെ പട്ടികജാതി-വർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയൽ നിയമപ്രകാരം രജിസ്റ്റർ ചെയ്യപ്പെടുന്ന കേസിൽ പ്രതികൾക്ക് മുൻകൂർ ജാമ്യംലഭിക്കാൻ വ്യവസ്ഥയില്ല. ഈനിയമം ദുരുപയോഗം ചെയ്താണ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളെതന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്ന പക്ഷം മുൻകൂർ ജാമ്യം നൽകുന്നതിന് തടസ്സമിെല്ലന്നാണ് പുതിയവിധി. പട്ടികജാതി പട്ടികവർഗ അതിക്രമം തടയൽ നിയമത്തിൽ വെള്ളംചേർത്ത സുപ്രീം കോടതി വിധിക്കെതിരെ എല്ലാ രാഷ്ട്രീയപാർട്ടികളും ദലിത് പ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും രംഗത്തുവരണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.