അയിരൂർ വി​േല്ലജിലെ ഭൂമിവിവാദം; ഹിയറിങ്​ 28ലേക്ക്​ മാറ്റി

തിരുവനന്തപുരം: വർക്കല അയിരൂർ വില്ലേജിൽ റവന്യൂ വകുപ്പി​െൻറ പുഴ പുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ച് നൽകിയതു സംബന്ധിച്ച് കലക്ടർ കെ. വാസുകി ശനിയാഴ്ച നിശ്ചയിച്ചിരുന്ന ഹിയറിങ് 28ലേക്ക് മാറ്റി. ഭൂപതിവ് സംബന്ധിച്ച രേഖകൾ ലാൻഡ് റവന്യൂ കമീഷണർ പരിശോധിച്ചതിനു ശേഷമാണ് കലക്ടറോട് ഹിയറിങ് നടത്താൻ ആവശ്യപ്പെട്ടത്. സബ് കലക്ടർ ദിവ്യ എസ്. അയ്യർ രേഖകൾ പരിശോധിക്കാതെ സ്വകാര്യ വ്യക്തിക്കു ഭൂമി പതിച്ചുനൽകിയെന്നാണ് പരാതി. നടപടി വിവാദമായതോടെ സബ് കലക്ടറുെട നടപടി സ്റ്റേ ചെയ്തിരിക്കയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.