പാരമ്പര്യ ആയുർവേദ അറിവുകൾക്ക്​ ഇനി പേറ്റൻറി​െൻറ സംരക്ഷണം; ധാരണാപത്രത്തിൽ ഒപ്പിട്ടു

തിരുവനന്തപുരം: ആയുര്‍വേദത്തിന് അന്തര്‍ദേശീയ പേറ്റൻറ് സംരക്ഷണം ലഭിക്കുന്നതിനായി ട്രഡീഷനല്‍ നോളഡ്ജ് ഇന്നൊവേഷന്‍- കേരളയും (ടി.കെ.െഎ.കെ) സി.എസ്.ഐ.ആര്‍ -ട്രഡീഷണല്‍ നോളജ് ഡിജിറ്റല്‍ ലൈബ്രറിയും (സി.എസ്.െഎ.ആർ.ടി.കെ.ഡി.എൽ) തമ്മിലുള്ള ധാരണാപത്രത്തില്‍ മുഖ്യമന്ത്രി പിണറായി വിജയ​െൻറ സാന്നിധ്യത്തില്‍ ടി.കെ.ഡി.എല്‍ മേധാവി ഡോ. രാകേഷ് തിവാരിയും ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. സി. ഉഷാകുമാരിയും ഒപ്പുെവച്ചു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ചടങ്ങില്‍ പങ്കെടുത്തു. തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ നടന്ന സെമിനാർ മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. ആയുർവേദ മേഖലയിൽ ഗവേഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി തുടങ്ങുന്ന അന്താരാഷ്ട്ര ഗവേഷണ കേന്ദ്രത്തിന് സ്ഥലം ഏറ്റെടുക്കൽ നടപടി പുരോഗമിച്ചുവരികയാണെന്ന് മന്ത്രി പറഞ്ഞു. ആയുർവേദ ഗവഷേണത്തി​െൻറ പ്രവർത്തനം സംബന്ധിച്ച് ഡോ. എം.എസ്. വല്യത്താൻ ഉൾപ്പെടെയുള്ളവർ പെങ്കടുത്ത കൂടിയാലോചനയും പൂർത്തിയായി. മ്യൂസിയം, റിസർച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ അടങ്ങിയതാണ് സ്ഥാപനം. ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ പ്രഫ. സി. ഉഷാകുമാരി അധ്യക്ഷതവഹിച്ചു. ഡോ. രാകേഷ് തിവാരി, ഡോ. എ.ജി. പാണ്ഡുരംഗൻ, ഡോ. വിജയലക്ഷ്മി അസ്താന, ഡോ. ആർ. സത്യജിത്, ഡോ. ആർ. മനോജ് എന്നിവർ സംസാരിച്ചു. സംസ്ഥാന സര്‍ക്കാര്‍, ടി.കെ.ഐ.കെ, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ ആയുഷ് വകുപ്പുകള്‍ എന്നിവ നിരന്തരമായി നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് ആയുര്‍വേദത്തിന് അന്തര്‍ദേശിയ പേറ്റൻറ് സംരക്ഷണം സാക്ഷാത്കരിച്ചത്. സംസ്ഥാനത്തിേൻറതുള്‍പ്പെടെയുള്ള ആയുര്‍വേദ വിജ്ഞാനത്തിന്മേല്‍ ആഗോളതലത്തില്‍ ദിനംപ്രതി വന്‍തോതില്‍ വ്യാജ പേറ്റൻറ് അപേക്ഷകളും പേറ്റൻറ് നഷ്ടവും സംഭവിക്കുന്ന പശ്ചാത്തലത്തിലാണ് ധാരണാപത്രത്തി​െൻറ ആവശ്യകതയുണ്ടായത്. പാരമ്പര്യവിജ്ഞാന സംരക്ഷണത്തിന് ഏറ്റവും ഫലപ്രദമായ ഡിഫന്‍സീവ് പ്രൊട്ടക്ഷന്‍ മാര്‍ഗമാണ് സ്വീകരിക്കുന്നത്. അഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ഒരു സങ്കേതത്തിലൂടെ (ടി.കെ.ഡി.എല്‍) നമ്മുടെ വിജ്ഞാനം രാജ്യാന്തരതലത്തില്‍ സംരക്ഷിക്കപ്പെടാനും വ്യാജ പേറ്റൻറുകള്‍ തടയാനും ഈ ധാരണാപത്രത്തിലൂടെ സാധിക്കും. ഇതു ഇന്ത്യന്‍ പേറ്റൻറ് ഓഫിസുമായി ബന്ധപ്പെടുത്തുന്നതോടെ പ്രാദേശികമായ ജൈവചോരണവും ഒരളവുവരെ നിയന്ത്രിക്കപ്പെടുമെന്നും അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.