പരവൂർ റെയിൽവേ മേൽപ്പാലത്തിൽ കാറ്റാടിക്കഴയുടെ 'സുരക്ഷ'

പരവൂർ: ഏതുനിമിഷവും തകർന്നുവീഴാവുന്ന നിലയിലായ പരവൂർ റെയിൽവേ മേൽപ്പാലത്തി​െൻറ കൈവരിക്ക് കാറ്റാടിക്കഴകളുടെ 'സുരക്ഷ'. കൈവരികൾ പൂർണമായും തകർന്നഭാഗങ്ങളിലാണ് 'സുരക്ഷ'ക്കായി കാറ്റാടിക്കഴകൾ കെട്ടിെവച്ചിരുക്കുന്നത്. രണ്ടിടത്താണ് ഇത്തരത്തിൽ കയറുപയോഗിച്ച് കഴ കെട്ടിയിരിക്കുന്നത്. വർഷങ്ങൾക്കുമുമ്പേ പാലത്തി​െൻറ വടക്കുഭാഗത്ത് പെരുമ്പുഴ ഭാഗത്തേക്കുള്ള റോഡ് ആരംഭിക്കുന്നിടത്ത് ഏഴുമീറ്ററോളം സ്ഥലത്ത് കൈവരി പൂർണമായും തകർന്നിരുന്നു. ഇക്കാര്യം പലതവണ മാധ്യമവാർത്തകളിലൂടെയും മറ്റും അധികൃതരുടെ ശ്രദ്ധയിൽപെട്ടുവെങ്കിലും നടപടി ഉണ്ടായില്ല. ഏതാനുംമാസം മുമ്പ് പാലത്തി​െൻറ നാലുവശത്തും അപകടമുന്നറിയിപ്പ് നൽകുന്ന തരത്തിലുള്ള സ്റ്റിക്കർ പ്ലേറ്റ് സ്ഥാപിച്ചെങ്കിലും ഇടുങ്ങിയ പാലമായതിനാൽ ഇവ ആഴ്ചകൾക്കുള്ളിൽത്തന്നെ വാഹനങ്ങൾ തട്ടിത്തകർന്നു. രണ്ടാഴ്ച മുമ്പ് പാലത്തിൽ ഒാട്ടോയും ബൈക്കും കൂട്ടിയിടിച്ച് ഒാട്ടോ ൈഡ്രവർക്കും ബൈക്ക് യാത്രികനും കാൽനടക്കാരനുമടക്കം മൂന്നുപേർക്ക് സാരമായി പരിക്കേറ്റിരുന്നു. വൈദ്യുതി ലൈനിൽനിന്നുള്ള സുരക്ഷക്കായി സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് വേലി പൂർണമായും തകർന്നിട്ടും വർഷങ്ങളായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.