കൊറ്റൻകുളങ്ങര ദേവീക്ഷേത്രത്തിലെ ചമയവിളക്കുത്സവം ഇന്നും നാളെയും

ചവറ: കൊറ്റൻകുളങ്ങര ദേവീ ക്ഷേത്രത്തിലെ പുരുഷാംഗനമാരുടെ ചമയ വിളക്കുത്സവം ശനി, ഞായർ ദിവസങ്ങളിൽ നടക്കും. ഇഷ്ടകാര്യ സിദ്ധിക്കായി പുരുഷന്മാർ അംഗനകളാകുന്ന ചടങ്ങിനും കെട്ടുകാഴ്ച വീക്ഷിക്കാനും വിദേശികൾ ഉൾപ്പെടെ നിരവധിപേരാണ് ക്ഷേത്രത്തിലെത്തുന്നത്. ചമയ വിദഗ്ധരുടെ നേതൃത്വത്തിൽ ചമയപ്പുരകൾ ക്ഷേത്ര പരിസരത്ത് ഒരുങ്ങി. ഹരിതചട്ട പ്രകാരമാണ് ഇക്കുറിയും ഉത്സവം. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രവും പരിസരത്തും നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ശനിയാഴ്ച 11ന് ക്ഷേത്രം തന്ത്രി കുമാരമംഗലത്ത് ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ കലശ പൂജകൾ നടക്കും. മൂന്നിന് കെട്ടുകാഴ്ച. രാത്രി 11ന് എൻ.യു സഞ്ജയ് ശിവയുടെ സംഗീതക്കച്ചേരി. പുലർച്ചെ മൂന്നിന് ചമയവിളക്ക് കാണാൻ ദേവി എഴുന്നള്ളും. ഞായറാഴ്ച 11ന് കലശം. 3.30ന് കെട്ടുകാഴ്ച. രാത്രി 11ന് എൻ.ആർ. കണ്ണൻ, എൻ.ആർ. ആനന്ദ് എന്നിവരുടെ നാദസ്വരക്കച്ചേരി. പുലർച്ചെ മൂന്നിന് കുഞ്ഞാലുംമൂട് മുതൽ ആറാട്ട് കടവ് വരെ നിരയായി നിൽക്കുന്ന പുരുഷാംഗനമാരുടെ ചമയവിളക്ക് കാണാൻ ദേവി എഴുന്നള്ളും. തുടർന്ന് ഭക്തരെ അനുഗ്രഹിച്ച ശേഷം ആറാട്ട് നടത്തി കുരുത്തോലപ്പന്തലിൽ വിശ്രമിക്കുന്നതോടെ 16 ദിവസം നീണ്ടുനിന്ന ഉത്സവത്തിന് സമാപനമാകും. ദേശീയപാതാ വികസനം: സ്കൂളുകൾക്ക് പകരം സ്ഥലം കണ്ടെത്താൻ നടപടി ചാത്തന്നൂർ: ദേശീയപാതക്കായി സ്ഥലം ഏറ്റെടുക്കുമ്പോൾ ഇല്ലാതാകുന്ന സ്കൂളുകൾക്ക് പകരം സ്ഥലം കണ്ടെത്തി നൽകുന്നതിനായുള്ള ശ്രമങ്ങൾ എൻ.എച്ച് സ്ഥലമെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിൽ തുടങ്ങി. ദേശീയപാതക്കായി സ്ഥലം ഏറ്റെടുക്കുമ്പോൾ ഉമയനല്ലൂർ വാഴപ്പള്ളി എൽ.പി.എസ് പൂർണമായും ഇല്ലാതാകുമെന്ന 'മാധ്യമം' വാർത്തയെ തുടർന്നാണ് നടപടി. അലൈൻമ​െൻറ് സംബന്ധിച്ച പരാതികൾ ഡെപ്യൂട്ടി കലക്ടർ കേട്ടശേഷം ദേശീയപാത അതോറിറ്റിക്ക് കൈമാറും. അലൈൻമ​െൻറിൽ മാറ്റംവരുത്താനുള്ള അധികാരം ദേശീയപാത അതോറിറ്റിക്കാണുള്ളത്. ഏപ്രിൽ രണ്ടാംവാരം സ്ഥലം ഏറ്റെടുത്ത് കല്ലിടുന്ന ജോലി ആരംഭിക്കാനാണ് ഡെപ്യൂട്ടി കലക്ടർ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനിച്ചിട്ടുള്ളത്. അതിർത്തി തിരിച്ചിടുന്നതിനുള്ള പാറക്കല്ലുകളുടെ ലഭ്യത കുറവുമൂലം കോൺക്രീറ്റിൽ നിർമിച്ച കല്ലുകളാകും സ്ഥാപിക്കുക. കല്ലിടുന്നതിനായുള്ള ടെൻഡർ നടപടി ദേശീയപാത അതോറിറ്റിയിൽ നടന്നുവരികയാണ്. സ്ഥലമെടുക്കുന്നതിനായി രണ്ടുതവണ സ്ഥാപിച്ച കല്ലുകൾക്കിടക്ക് നിന്നതിനാലാണ് പുതിയ കോൺക്രീറ്റ് കല്ലുകൾ സ്ഥാപിക്കുക. സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച പരാതികൾ നൽകിയിട്ടുള്ളവരുടെ വിശദീകരണം കേൾക്കുന്നതിനായി ഓരോ ഓഫിസിലും രണ്ടുദിവസം ഡെപ്യൂട്ടി കലക്ടറെത്തി പരാതികൾ കേൾക്കും. ചാത്തന്നൂർ ഓഫിസിൽ ഏപ്രിൽ ഒമ്പത്, 19, പള്ളിമുക്കിൽ 11, 21, കവനാട് 17, 24, കരുനാഗപ്പള്ളിയിൽ 13, 26 തീയതികളിലാണ് പരാതികൾ സ്വീകരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.