കഥപറയുന്നത് 'നടി'യാണ്

കൊല്ലം: ഒരൊറ്റ സിനിമയില്‍ അഭിനയിച്ചതോടെ മെറിന്‍ കലോത്സവത്തി​െൻറ അരങ്ങില്‍ മാത്രമല്ല അണിയറയിലും താരമായി. കഥാപ്രസംഗത്തില്‍ കഥപറയുന്നത് താരമാണെന്ന് അറിഞ്ഞതോടെ കഥ കേട്ട് കരഘോഷം മുഴക്കി പ്രേക്ഷകരും പ്രോത്സാഹിപ്പിച്ചു. ഫലം വന്നപ്പോൾ ഒന്നാംസ്ഥാനവും മെറിൻ നേടി. പൂമരത്തിലെ പ്രിറ്റിക്ക് മുഖംനല്‍കിയ മെറിനാണ് വിഖ്യാതചിത്രകാരന്‍ രാജാരവിവര്‍മ എഴുതിയ 'സുഗന്ധ' നോവൽ കഥാപ്രസംഗമാക്കിയത്. സുഗന്ധ ചിത്രകലക്കൊരുങ്ങിയ മോഡലായിരുന്നില്ല, രവിവര്‍മയുടെ മനസ്സിലെ പനിനീര്‍പുഷ്പമായിരുന്നു. ദൈവങ്ങളെ നഗ്നരാക്കി വരച്ചതി​െൻറ പ്രതിഷേധക്കൊടുങ്കാറ്റില്‍ രവിവര്‍മയുടെകൂടെ നിന്നവള്‍. ഒടുവില്‍ ദുരന്തകഥാപാത്രമായി മരണത്തെ സ്വയംവരിക്കുന്ന സുഗന്ധ കഥാപ്രസംഗം കാണാനും കേള്‍ക്കാനുമെത്തിയവര്‍ക്കും ഒരു നൊമ്പരമായി. കൊല്ലത്തി​െൻറ കഥാപ്രസംഗ പാരമ്പര്യത്തി​െൻറ നെറുകയില്‍ തൊട്ടുകൊണ്ടാണ് മെറിന്‍ കഥ പറഞ്ഞവസാനിപ്പിച്ചത്. തിരുവനന്തപുരം ഗ്രിഗോറിയന്‍ കോളജിലെ ബി.എ ഇംഗ്ലീഷ് മൂന്നാംവര്‍ഷ വിദ്യാർഥിനിയാണ് മെറിന്‍. സിനിമക്ക് പിന്നാലെ ടി.വി സീരിയലിലും അഭിനയിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.