പി.ജി വെയിറ്റേജ്‌ നിലനിർത്തണം ^കെ.പി.സി.ടി.എ

പി.ജി വെയിറ്റേജ്‌ നിലനിർത്തണം -കെ.പി.സി.ടി.എ തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസരംഗത്തെ ഗുണനിലവാരത്തെ സാരമായി ബാധിക്കുന്ന പി.ജി വെയിേറ്റജ് നിർത്തലാക്കാനുള്ള നീക്കം പിൻവലിക്കണമെന്ന് കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ. നാമമാത്രമായ സർക്കുലറിലൂടെ, പതിറ്റാണ്ടുകളിലായി നിലനിന്നിരുന്ന ബിരുദാനന്തരതലത്തിലെ പ്രത്യേക വെയിറ്റേജ് സമ്പ്രദായം നിർത്തലാക്കുന്നത് ജനാധിപത്യവിരുദ്ധമാണ് . കോളജ് അധ്യാപകർക്ക് അധിക ജോലിഭാരം അടിച്ചേൽപിക്കുന്ന തീരുമാനം പിൻവലിക്കണമെന്നും 3000-ത്തിൽപരം അധ്യാപക തസ്തികകൾ ഇല്ലാതാക്കുന്നതുമായ നടപടിയാണിതെന്നും യോഗം വിലയിരുത്തി. ജൂൺ 29ന് സംസ്ഥാന വ്യാപകമായി കോളജ് അധ്യാപകർ പണിമുടക്കി സെക്രേട്ടറിയറ്റ് മാർച്ചും ധർണയും നടത്തുമെന്നും സംസ്ഥാന പ്രസിഡൻറ് ജയചന്ദ്രൻ കീഴോത്ത് അറിയിച്ചു. ഡോ. അബ്ദുൽകലാം, ഡോ. കെ.എം. നസീർ, ഡോ.പി.ജെ. ജോസഫ്, ഡോ.ജോബി തോമസ്, ഡോ. ചെറിയാൻ ജോൺ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.