കലാ തിലകത്തിനായി ഇഞ്ചോടിഞ്ച്​ പോരാട്ടം

കൊല്ലം: മത്സരങ്ങൾ വെള്ളിയാഴ്ച രാത്രിയോടെ അവസാനിക്കാനിരിക്കെ, കലാതിലക പട്ടത്തിനായി മാർ ഇവാനിയോസിലെ എം. രേഷ്മയും മഹാലക്ഷ്മിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ഹിന്ദുസ്ഥാനി സംഗീതം, ഗസൽ എന്നിവയിൽ ഒന്നാം സ്ഥാനവും ലളിത ഗാനം, ക്ലാസിക്കൽ മ്യൂസിക് എന്നിവയിൽ രണ്ടാം സ്ഥാവും നേടിയ രേഷ്മക്ക് 16 പോയൻറാണുള്ളത്. നങ്യാർകൂത്തിൽ ഒന്നാം സ്ഥാനവും കഥാപ്രസംഗം, മിമിക്രി എന്നിവയിൽ രണ്ടാം സ്ഥാനവും ഭരതനാട്യത്തിൽ മൂന്നാം സ്ഥാനം നേടിയ മഹാലക്ഷ്മിക്ക് 12 പോയൻറാണുള്ളത്. വെള്ളിയാഴ്ച രാത്രി വൈകി നടക്കുന്ന നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാൽ മഹാലക്ഷ്മിക്ക് കലാതിലകമാകാം. 2016ൽ പത്തനംതിട്ടയിൽ നടന്ന കലോത്സവത്തിൽ മഹാലക്ഷ്മിയായിരുന്നു തിലകക്കുറി ചാർത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.