കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ റൂറൽ ജില്ല സമ്മേളനം

കൊട്ടാരക്കര: ശനിയാഴ്ച കൊട്ടാരക്കരയിൽ നടക്കും. കൊട്ടാരക്കര ധന്യാ ഒാഡിറ്റോറിയത്തിൽ രാവിലെ 10.30ന് മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. കെ.പി.ഒ.എ റൂറൽ ജില്ല പ്രസിഡൻറ് എം. രാജേഷ് അധ്യക്ഷത വഹിക്കും. പി. െഎഷാ പോറ്റി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ഉച്ചക്ക് 12ന് പ്രതിനിധി സമ്മേളനം ജില്ല പൊലീസ് മേധാവി ബി. അശോകൻ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് എം. രാജേഷ് അധ്യക്ഷത വഹിക്കും. വനശ്രീ മണൽവിപണന കേന്ദ്രം: സി.പി.എം സമരം ശക്തമാക്കും കുളത്തൂപ്പുഴ: ന്യായവിലയ്ക്ക് മണൽ ലഭ്യമാക്കാനായി അംരംഭിച്ച വനശ്രീ മണൽ വിപണനകേന്ദ്രം തുറന്ന് പ്രവർത്തിക്കാത്തത് വനംവകുപ്പി​െൻറ അനാസ്ഥായാണെന്നാരോപിച്ച് സി.പി.എം സമരം ശക്തമാക്കും. അഞ്ചൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 28ന് കുളത്തൂപ്പുഴ വനം റെയിഞ്ച് ഒാഫിസ് പിക്കറ്റ് ചെയ്യുമെന്ന് സി.പി.എം ഏരിയാ സെക്രട്ടറി ഡി. വിശ്വസേനൻ അറിയിച്ചു. ധനകാര്യ വകുപ്പ് വിലകുറച്ച് അനുമതിയായിട്ടും മണൽ വിതരണം ചെയ്യാൻ വനംവകുപ്പ് ഉത്തരവിറക്കാതെ വനശ്രീ മണൽ വിപണനകേന്ദ്രം അട്ടിമറിക്കാൻ ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു. മണൽ വിതരണം ആരംഭിക്കണമെന്നാവശ്യപ്പെട്ട് മാർച്ച് 12 മുതൽ സി.പി.എം കുളത്തൂപ്പുഴയിൽ സമരം നടത്തുകയാണ്. വിജയവിദ്യാലയ പ്രഖ്യാപനം പത്തനാപുരം: പത്തനാപുരം സ​െൻറ് സ്റ്റീഫന്‍സ് ഹൈസ്കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തി​െൻറ ഭാഗമായി നടപ്പാക്കിയ 'മലയാളത്തിളക്കം' പദ്ധതി പൂര്‍ണലക്ഷ്യത്തിലെത്തിയതി​െൻറ ഭാഗമായി വിജയവിദ്യാലയ പ്രഖ്യാപനം ശനിയാഴ്ച നടക്കും. മാതൃഭാഷയില്‍ തെറ്റില്ലാതെ സ്വതന്ത്രരചനക്കും വായനക്കും കുട്ടികളെ പ്രാപ്തരാക്കി മാറ്റാന്‍ വേണ്ടിയുള്ള പദ്ധതിയാണ് മലയാളത്തിളക്കം. ശനിയാഴ്ച ഉച്ചക്ക് രണ്ടിന് പത്തനാപുരം സ​െൻറ് സ്റ്റീഫന്‍സ് ഒാഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം കെ.ബി. ഗണേഷ്കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.