വഖഫ്​ ബോർഡ്​ 'വിഷൻ 2023' സമർപ്പിച്ചു

തിരുവനന്തപുരം: വഖഫ് ബോർഡി​െൻറ പ്രവർത്തന മേഖലകളിൽ വരുത്തേണ്ട മാറ്റങ്ങളും വിവിധ വികസന, ക്ഷേമ, കർമ, പരിഷ്കരണ പദ്ധതികളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ശിപാർശകളടങ്ങിയ റിപ്പോർട്ട് 'വിഷൻ 2023' വഖഫ് ബോർഡി​െൻറ ചുമതല കൂടി വഹിക്കുന്ന മന്ത്രി കെ.ടി. ജലീലിന് സമർപ്പിച്ചു. മുസ്ലിം സമുദായത്തി​െൻറ ഉന്നമനത്തിനും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുംവേണ്ടി വഖഫ് ബോർഡി​െൻറ പ്രവർത്തനങ്ങളിൽ സമൂലമായ മാറ്റം വരുത്തണമെന്നും ആവശ്യപ്പെട്ടു. പി.എം. പരീത് ബാവാഖാൻ കോഒാഡിനേറ്ററായും പ്രഫ.എം.കെ. അബ്ദുൽ മജീദ്, പ്രഫ. പി.ഒ.ജെ. ലബ്ബ, ഡോ. എ.ബി. മൊയ്തീൻകുട്ടി, പ്രഫ. അബ്ദുൽ റഷീദ് എന്നിവർ അംഗങ്ങളായും സംസ്ഥാന വഖഫ് ബോർഡ് രൂപവത്കരിച്ച കോർ കമ്മിറ്റിയാണ് സമർപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.