ലക്ഷങ്ങളുടെ വിദേശ കറന്‍സികള്‍ കവര്‍ന്നു

തിരുവനന്തപുരം: ഉള്ളൂര്‍ സ്വദേശിയായ പ്രവാസിയുടെ വീട്ടില്‍നിന്ന് . ഉള്ളൂര്‍ നീരാഴി ലെയ്നില്‍ ഉദയാ ഗാര്‍ഡന്‍സില്‍ വീട്ടുനമ്പര്‍ എട്ടില്‍ 'ഉതൃട്ടാതി'യില്‍ സുരേഷ് കുമാറി​െൻറ വീട്ടില്‍നിന്നാണ് ലക്ഷങ്ങളുടെ വിദേശ കറന്‍സികള്‍ കവര്‍ച്ച നടത്തിയത്. സുരേഷ് കുമാറും കുടുംബവും വിദേശത്താണ്. വിവിധ രാജ്യങ്ങളുടെ കറന്‍സികള്‍ ശേഖരിച്ച് സൂക്ഷിക്കുന്ന ആളാണ്‌ ഇദ്ദേഹം. അടുത്തിടെ നാട്ടിലെത്തിയ സുരേഷ് കുമാറും കുടുംബവും കഴിഞ്ഞ ദിവസം വീട് പൂട്ടി പുറത്തുപോയ തക്കത്തിനാണ് കവര്‍ച്ച നടന്നത്. വീടി​െൻറ മുന്‍ വാതില്‍ തകര്‍ത്ത് ഉള്ളില്‍ കടന്ന മോഷ്ടാക്കള്‍ യു.എസ് ഡോളറുകള്‍ ഉള്‍പ്പെടെയുള്ള വലിയൊരു വിദേശ കറന്‍സി ശേഖരം കവര്‍ന്നതായി പറയപ്പെടുന്നു. വെള്ളിയാഴ്ച രാവിലെ വീട്ടുകാരെ തിരക്കിയെത്തിയ ചിലര്‍ വീടി​െൻറ മുന്‍വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കവര്‍ച്ചവിവരം തിരിച്ചറിഞ്ഞത്. വീട്ടുകാര്‍ എത്തി വീടിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് കറന്‍സികള്‍ മോഷണം പോയ വിവരം മനസ്സിലായത്. ഉദ്ദേശം രണ്ടു ലക്ഷത്തിലധികം രൂപയുടെ നോട്ടുകള്‍ മോഷ്ടാക്കള്‍ അപഹരിച്ചതായാണ് പ്രാഥമിക നിഗമനം. വിവരം അറിയിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് പൊലീസ്, ഡോഗ് സ്ക്വാഡ്, ഫോറന്‍സിക് വിദഗ്ധര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.