ശാരീരികക്ഷമത നിലനിർത്താൻ പൊലീസ്​; നവീകരിച്ച യൂനിഫോമും നൽകും

തിരുവനന്തപുരം: കേരള പൊലീസിൽ വയറന്മാരുടെയും തടിയന്മാരുടെയും എണ്ണം വർധിക്കുകയാണ്. ട്രെയിനിങ് സമയത്ത് മികച്ച ശാരീരിക ക്ഷമതയോടെ പുറത്തുവരുന്ന ഇവർ പിന്നീട് ഒരു വ്യായാമവും ഇല്ലാത്തതിനാൽ ഫിറ്റ്നസ് നഷ്ടപ്പെടുത്തുെന്നന്നാണ് വിലയിരുത്തൽ. പൊലീസുകാരുടെ ഇൗ പ്രശ്നങ്ങൾക്ക് പരിഹാരം തേടുകയാണ് കേരള പൊലീസ് നേതൃത്വം. കായിക വിദ്യാഭ്യാസരംഗത്തെ സ്ഥാപനമായ സായിയുമായി ചേർന്ന് ലക്ഷ്മിഭായി നാഷനൽ കോളജ് ഒാഫ് ഫിസിക്കൽ എജുക്കേഷനാണ് (എൽ.എൻ.സി.പി.ഇ) ഇൗ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക. ഒരുവർഷത്തിലേറെയായി എൽ.എൻ.സി.പി.ഇ പഠനങ്ങൾ നടത്തിവരികയായിരുന്നു. ഈ വിഷയത്തിൽ ക്രിയാത്മക നിർദേശങ്ങളാണ് ശിൽപശാലയിൽ ഉയർന്നത്. പൊലീസ് ട്രെയിനിങ് കോളജ് പ്രിൻസിപ്പൽ കെ. സേതുരാമൻ, എ.ഐ.ജി കാർത്തികേയൻ ഗോകുലചന്ദ്രൻ, എൽ.എൻ.സി.പി.ഇ പ്രിൻസിപ്പൽ ഡോ ജി. കിഷോർ, അസോസിയറ്റ് പ്രഫസർ ഡോ. ഉഷ എസ്. നായർ, മെഡിക്കൽ ഓഫിസർ ഡോ. ജോർജ് മാത്യൂസ് എന്നിവർ ചർച്ചക്ക് നേതൃത്വംനൽകി. െപാലീസ് ജോലിയുടെ പ്രത്യേകതകൾ പരിഗണിച്ച് സമയത്തി​െൻറയും സ്ഥലത്തി​െൻറയും പരിമിതി ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ ജോലിചെയുന്ന ഏത് സ്ഥലത്തായാലും വ്യായാമം ചെയ്യുകയെന്നുള്ളതായിരുന്നു ഫലപ്രദമായ ഒരുനിർദേശം. ഇതിന് തടസ്സമായി ചൂണ്ടിക്കാട്ടപ്പെട്ടത് നിലവിലുള്ള യൂനിഫോമി​െൻറ ഡിസൈനാണ്. ഇപ്പോഴുള്ള യൂനിഫോം ഇവിടുള്ള കാലാവസ്ഥക്ക് അനുയോജ്യമല്ലെന്നും ചൂണ്ടിക്കാട്ടപ്പെട്ടു. ആരോഗ്യപരമായ നിരവധി പ്രശ്നങ്ങൾ ഡിസൈനിലെ അപര്യാപ്തത മൂലമുണ്ടാകുമെന്നും ഇത് കായികക്ഷമതയെ ബാധിക്കുമെന്നും ശിൽപശാലയിൽ അഭിപ്രായമുയർന്നു. ഈ ചർച്ചകളിൽ നിന്നുള്ള നിർദേശങ്ങൾ പരിഗണിച്ച് തീരുമാനങ്ങൾ എടുക്കുമ്പോൾ പുതിയ യൂനിഫോമിൽ കായികക്ഷമതയോടെ പൊലീസ് സേനയെ ഒരുക്കുകയാണ് ലക്ഷ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.