ആരാധനാലയങ്ങളിലെ ആയുധപരിശീലനവും രാഷ്​ട്രീയപ്രവർത്തനവും സമഗ്ര നിയമനിർമാണം സർക്കാറിെൻറ പരിഗണനയിലെന്ന് മന്ത്രി

തിരുവനന്തപുരം: ആരാധനാലയങ്ങളില്‍ ആയുധപരിശീലനം നിയന്ത്രിക്കുന്നതിനും ആരാധനാലയങ്ങളോട് അനുബന്ധിച്ചുള്ള രാഷ്ട്രീയ സംഘടന പ്രവർത്തനം നിയന്ത്രിക്കുന്നതിനുള്ള സമഗ്ര നിയമനിര്‍മാണം സർക്കാറി​െൻറ പരിഗണനയിലാണ് മന്ത്രി ജി. സുധാകരൻ നിയസഭയിൽ അറിയിച്ചു. ഇത് സംബന്ധിച്ച ടി.വി. രാജേഷ് അവതരണാനുമതി നേടിയ സ്വകാര്യ ബില്ലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 2011ലെ പൊലീസ് ആക്ടി​െൻറ കീഴില്‍ ചട്ടം രൂപവത്കരിക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്നും രാജേഷ് കൊണ്ടുവന്ന ബില്ലി‍​െൻറ നല്ല ഉദ്ദേശത്തോട് സര്‍ക്കാറും യോജിക്കുകയാണെന്നും മുഖ്യമന്ത്രിക്ക് വേണ്ടി മറുപടി പറഞ്ഞ മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. കണ്ണൂരിൽ ഇരുപത്തഞ്ചോളം ക്ഷേത്രങ്ങളിൽ ആർ.എസ്.എസ് ആയുധ പരിശീലനം നൽകുകയാണെന്നും സംസ്ഥാനത്ത് ആർ.എസ്.എസി‍​െൻറ എസ്.ഡി.പി.ഐയുടെയും മതതീവ്രവാദത്തെ എന്ത് വിലകൊടുത്തും സർക്കാർ ചെറുക്കണമെന്നും ടി.വി. രാജേഷ് ആവശ്യപ്പെട്ടു. ഗാര്‍ഹിക പരിസരത്തും പൊതുസ്ഥലങ്ങളിലുമുള്ള മദ്യപാനം തടയാന്‍ വ്യവസ്ഥ ചെയ്യുന്ന സ്വകാര്യ ബില്ലിന് യു. പ്രതിഭാഹരി അവതരണാനുമതി തേടി. പൊതു ഇടങ്ങളിലെ മദ്യപാനം നിയന്ത്രിക്കാന്‍ നിയമനിര്‍മാണം പരിഗണനയിലാണെന്ന് മന്ത്രി ജി. സുധാകരന്‍ മറുപടിയായി പറഞ്ഞു. അതേസമയം, വീടുകളിലെ മദ്യപാനം ശിക്ഷാര്‍ഹമാക്കിയാല്‍ ഭരണഘടനയുടെ മൗലികാവകാശങ്ങളുടെ ലംഘനമാകുമോ എന്നകാര്യം പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ 59 ശതമാനം കുറ്റകൃത്യങ്ങള്‍ക്കും 40 ശതമാനം റോഡപകടങ്ങൾക്കും മദ്യപാനമാണ് കാരണമാണെന്ന് പ്രതിഭാഹരി ചൂണ്ടിക്കാട്ടി. മദ്യപാനികളില്‍ 18 ശതമാനവും 18 വയസ്സില്‍ താഴെയുള്ളവരാണെന്നാണ് പഠനത്തില്‍നിന്ന് വ്യക്തമാകുന്നത്. നിരോധനം കൊണ്ട് മദ്യപാനം അവസാനിപ്പിക്കാനാകില്ല. മദ്യവര്‍ജനമാണ് വേണ്ടതെന്നും പ്രതിഭാഹരി അഭിപ്രായപ്പെട്ടു. ഹയര്‍ സെക്കൻഡറി അധ്യാപകരുടെ നിയമനവും സേവന വേതന വ്യവസ്ഥകളും ഉള്‍പ്പെടുത്തിക്കൊണ്ട് കേരള വിദ്യാഭ്യാസ ചട്ടങ്ങളില്‍ സമഗ്രമായ പരിഷ്‌കാരം കൊണ്ടുവരുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അറിയിച്ചു. ഇതിനായി മുന്‍ എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ കെ.എ. ഖാദര്‍ അധ്യക്ഷനായി സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 1958ലെ കേരള വിദ്യാഭ്യാസ നിയമത്തില്‍ ഭേദഗതിവരുത്താനുള്ള ബില്ലിന് പ്രഫ. ആബിദ് ഹുസൈന്‍ തങ്ങളാണ് അവതരണാനുമതി തേടിയത്. നിലവില്‍ കെ.ഇ.ആര്‍ ചട്ടങ്ങളില്‍ കൃത്യമായ വ്യവസ്ഥകളില്ലാത്തതിനാല്‍ സംസ്ഥാനത്തെ ഹയര്‍ സെക്കൻഡറി മേഖലയിലെ അധ്യാപകര്‍ ഒട്ടനവധി പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്നും ആബിദ് ഹുസൈന്‍ തങ്ങള്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനായി പുതിയ അതോറിറ്റി രൂപവത്കരിക്കണമെന്ന് സ്വകാര്യ ബില്ലിന് അവതരണാനുമതി തേടിക്കൊണ്ട് പി.ടി. തോമസ് ആവശ്യപ്പെട്ടു. എന്നാല്‍, നിലവില്‍ ജല അതോറിറ്റി, ഭൂഗര്‍ഭ ജല അതോറിറ്റി തുടങ്ങിയ നിരവധി അതോറിറ്റികള്‍ ഉള്ളതിനാല്‍ പുതിയതൊന്നി​െൻറ ആവശ്യമില്ലെന്ന് മന്ത്രി മാത്യു ടി.തോമസ് അറിയിച്ചു. അരുവിക്കരയില്‍ സംസ്ഥാന സര്‍ക്കാറി​െൻറ കീഴില്‍ കുപ്പിവെള്ള പ്ലാൻറ് ഈ വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കുമെന്നും ഇതിനായുള്ള പ്ലാൻറ് കഴിഞ്ഞ ആഴ്ച ജപ്പാനില്‍നിന്ന് ഇറക്കുമതി ചെയ്തതായും അദ്ദേഹം സഭയെ അറിയിച്ചു. നാല് സ്വകാര്യ ബില്ലുകൾ തുടർ ചര്‍ച്ചകള്‍ക്കായി മാറ്റിവെച്ചു. സ്വകാര്യ ബില്ലിന്മേലുള്ള തുടര്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് എം. സ്വരാജ്, എം. ഷംസുദ്ധീൻ, എ. പ്രദീപ്കുമാർ, അഡ്വ. കെ. രാജൻ, ആർ. രാജേഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.