ചന്ദ്രയാൻ-2 വിക്ഷേപണം ഒക്​ടോബറി​ലേക്ക്​ മാറ്റി

ചെന്നൈ: ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ-2​െൻറ വിക്ഷേപണം ഒക്ടോബറിലേക്ക് മാറ്റിയതായി ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷൻ (െഎ.എസ്.ആർ.ഒ) ചെയർമാൻ കെ. ശിവൻ അറിയിച്ചു. ദൗത്യത്തി​െൻറ ഭാഗമായി വിദഗ്ധർ ചില പരീക്ഷണങ്ങൾ നിർദേശിച്ച സാഹചര്യത്തിലാണ് ഏപ്രിലിൽ നിശ്ചയിച്ച വിക്ഷേപണം മാറ്റിയത്. പ്രധാനമന്ത്രിയുടെ ഒാഫിസിൽ ബഹിരാകാശ ഗവേഷണത്തി​െൻറ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിങ് ചന്ദ്രയാൻ-2 ഏപ്രിലിൽതെന്ന വിക്ഷേപിക്കുമെന്ന് ഫെബ്രുവരി 16ന് അറിയിച്ചിരുന്നു. ചന്ദ്രോപരിതലത്തിൽ ഗവേഷണം നടത്താൻ െഎ.എസ്.ആർ.ഒ ആദ്യമായി റോവർ ഉപയോഗിക്കുന്നത് ഇൗ ദൗത്യത്തിലാണ്. ദൗത്യത്തിന് 800 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 3,290 കിലോയാണ് ബഹിരാകാശ വാഹനത്തി​െൻറ ഭാരം. ചന്ദ്രയാൻ ഒന്ന് 2008ലാണ് വിക്ഷേപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.