ജിഷ്‌ണു പ്രണോയ് സ്മാരകം മൂന്നാഴ്ചക്കുള്ളിൽ പൊളിക്കണം ^ഹൈകോടതി

ജിഷ്‌ണു പ്രണോയ് സ്മാരകം മൂന്നാഴ്ചക്കുള്ളിൽ പൊളിക്കണം -ഹൈകോടതി കൊച്ചി: പാമ്പാടി നെഹ്റു കോളജിന് സമീപം എ.ഐ.ടി.യു.സി ഒാഫിസിനോടുചേർന്ന് സ്ഥാപിച്ച ജിഷ്‌ണു പ്രണോയ് സ്മാരകം മൂന്നാഴ്ചക്കുള്ളിൽ പൊളിച്ചുനീക്കണമെന്ന് ഹൈകോടതി. സ്മാരകം പൊളിച്ചുനീക്കാനുള്ള തൃശൂർ ആർ.ഡി.ഒയുടെ ഉത്തരവ് പൊലീസ് പാലിക്കുന്നില്ലെന്നാരോപിച്ച് പാമ്പാടി തിരുവില്വാമല സ്വദേശി കൃഷ്‌ണൻകുട്ടി നൽകിയ ഹരജിയിലാണ് ഉത്തരവ്. പാമ്പാടി-പെരിങ്ങോട്ടുകുറിശ്ശി റോഡിനോടുചേർന്ന് നിർമിച്ച സ്മാരകം അപകടങ്ങൾക്ക് കാരണമായേക്കുമെന്ന് ചൂണ്ടിക്കാട്ടി ഹരജിക്കാരൻ നൽകിയ പരാതിയിലാണ് ആർ.ഡി.ഒയുടെ ഉത്തരവുണ്ടായത്. നെഹ്റു കോളജ് വിദ്യാർഥിയായിരുന്ന ജിഷ്‌ണുവി​െൻറ മരണം കൊലപാതകമാണെന്നാരോപിച്ച് ഏറെ സമരങ്ങളും ക്രമസമാധാനപ്രശ്നങ്ങളും ഉണ്ടായിരുന്നു. ഇതി​െൻറ തുടർച്ചയായാണ് കോളജി​െൻറ പിന്നിലെ കവാടത്തിനടുത്ത് എ.ഐ.ടി.യു.സി ഒാഫിസിനോടുചേർന്ന് ജിഷ്ണുവിന് സ്മാരകമൊരുക്കിയത്. എസ്.എഫ്.െഎയുടെയും ഡി.വൈ.എഫ്.െഎയുടെയും നേതൃത്വത്തിലാണ് സ്മാരകം നിർമിച്ചതെന്നാണ് പരാതി. സ്മാരകം നീക്കാൻ പഴയന്നൂർ പൊലീസ് സബ് ഇൻസ്പെക്ടർക്കാണ് തൃശൂർ ആർ.ഡി.ഒ നിർദേശം നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.