പൈങ്കുനി ഉത്സവത്തിന് കൊടിയേറി

തിരുവനന്തപുരം: -ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ- . വെള്ളിയാഴ്ച രാവിലെ നടന്ന ഭക്തിസാന്ദ്രമായ ചടങ്ങുകളോടെയാണ് ക്ഷേത്രത്തിനകത്തെ കിഴക്കേനടയിൽ ഉത്സവത്തിന് കൊടിയേറിയത്. രാവിലെ ഒമ്പതിനും 9.30നും മധ്യേ നടന്ന ചടങ്ങുകൾക്ക് ക്ഷേത്രതന്ത്രി തരണനല്ലൂർ പരമേശ്വരൻ നമ്പൂതിരിപ്പാട് നേതൃത്വം നൽകി. പെരിയനമ്പി, ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ, ഭരണസമിതി അംഗങ്ങൾ, രാജകുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഉത്സവത്തോടനുബന്ധിച്ചുള്ള ശീവേലി എഴുന്നള്ളത്തിനും രാത്രിയോടെ തുടക്കമായി. പത്ത് ദിവസം നീളുന്ന ഉത്സവം ഏപ്രിൽ ഒന്നിന് ആറാട്ടോടെയാണ് സമാപിക്കുക. എട്ടാംദിനത്തിൽ നടക്കുന്ന വലിയകാണിക്കയും ഒമ്പതാംനാൾ നടക്കുന്ന പള്ളിവേട്ടയുമാണ് മറ്റ് പ്രധാനചടങ്ങുകൾ. ഉത്സവത്തി​െൻറ ഭാഗമായി കലാപരിപാടികൾക്കും തുടക്കമായി. ക്ഷേത്ര ദർശനത്തിന് വലിയതിരക്കാണ് ആദ്യദിനം ഉണ്ടായത്. സുരക്ഷ പരിഗണിച്ച് ശക്തമായ ക്രമീകരണങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.