മണ്ണടിയിൽ കലശം എഴുന്നള്ളത്ത്; കാപ്പ് ഏറ്റുവാങ്ങി

വിളപ്പിൽ: കൊല്ലംകോണം മണ്ണടി ഭഗവതി ക്ഷേത്രത്തിൽ കലശം എഴുന്നള്ളത്തിനുള്ള കാപ്പ് ഏറ്റുവാങ്ങി. തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യവർമയാണ് ആചാരപ്രകാരം ക്ഷേത്ര മേൽശാന്തി ഗണേശൻ പോറ്റിയിൽനിന്ന് കാപ്പ് സ്വീകരിച്ചത്. ഐ.ബി. സതീഷ് എം.എൽ.എ, ബ്ലോക്ക് വൈസ് പ്രസിഡൻറ് വിളപ്പിൽ രാധാകൃഷ്ണൻ, മാധ്യമപ്രവർത്തകൻ ശിവാകൈലാസ്, രക്ഷാധികാരി ഗോപാലകൃഷ്ണൻ നായർ, പ്രസിഡൻറ് പ്രിയദർശൻ, സെക്രട്ടറി ശിവപ്രസാദ് എന്നിവർ പങ്കെടുത്തു. ചടങ്ങിനോടനുബന്ധിച്ച് സാധുജനങ്ങൾക്ക് വസ്ത്രദാനം, ഭക്ഷ്യധാന്യവിതരണം, ചികിത്സാ ധനസഹായം എന്നിവ നൽകി. ശനിയാഴ്ച വൈകീട്ട് അഞ്ചിന് വിളപ്പിൽശാല ശ്രീകണ്ഠശാസ്താ ക്ഷേത്രത്തിൽനിന്ന് മണ്ണടിയിലേക്ക് കലശം എഴുന്നള്ളത്തും തിരുവാഭരണ ഘോഷയാത്രയും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.