മത്സരാർഥിയെ പുറത്താക്കിയതിനെച്ചൊല്ലി വിവാദം

കൊല്ലം: അറബിക് അക്ഷരശ്ലോക മത്സരം നടന്നുകൊണ്ടിരിക്കെ മത്സരാർഥിയായ ഒരു പെൺകുട്ടിയെ പുറത്താക്കിയത് വിവാദമായി. ഇതെച്ചൊല്ലി തർക്കം മൂത്തതോടെ മത്സരം തടസ്സപ്പെട്ടു. അഞ്ചുപേരാണ് മത്സരത്തിനുണ്ടായിരുന്നത്. വിധികർത്താവ് വിദ്യാർഥിനിക്ക് അവസരം അനുവദിക്കാതെ പുറത്താക്കിയതിനെ ഒരുകൂട്ടർ ചോദ്യം ചെയ്തതോടെ മത്സരം മുടങ്ങുകയായിരുന്നു. അരമണിക്കൂറിലധികം മത്സരം തടസ്സപ്പെട്ടു. രണ്ട് മത്സരാർഥികൾ മാത്രം സ്റ്റേജിലുണ്ടായിരുന്നപ്പോഴാണ് തടസ്സമുണ്ടായത്. മത്സരത്തി​െൻറ നിയമാവലിയെക്കുറിച്ച് മത്സരാർഥികളെ ബോധ്യപ്പെടുത്തിയശേഷം മത്സരം ആദ്യം മുതൽ നടത്താമെന്ന് പറഞ്ഞെങ്കിലും അവസാനമുണ്ടായിരുന്ന രണ്ടുപേർ സമ്മതിച്ചില്ല. തുടർന്ന് സംഘാടക സമിതി ഇടപെട്ട് മത്സരം ആദ്യം മുതൽ വീണ്ടും ആരംഭിക്കുകയുമായിരുന്നു. പള്ളിമുക്ക് ഫാത്തിമ മെമ്മോറിയൽ ട്രെയിനിങ് കോളജായിരുന്നു വേദി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.