ദേശീയപാതക്കായി ഭൂമി വിട്ടുനൽകേണ്ടിവരുന്നവർ ആശങ്കയിൽ

ഇരവിപുരം: 2013ലെ നിയമപ്രകാരം ദേശീയപാതക്കായി ഭൂമി ഏറ്റെടുക്കുന്നതിൽനിന്ന് സർക്കാർ പിന്മാറിയതോടെ . തങ്ങൾ വിട്ടുകൊടുക്കുന്ന ഭൂമിക്ക് നല്ല വില ലഭിക്കുമെന്നാണ് ഭൂരിഭാഗംപേരും കരുതിയിരുന്നത്. എന്നാൽ 1956ലെ നിയമപ്രകാരം ഭൂമി ഏറ്റെടുത്താൽ തുച്ഛമായ വിലയാകും ഇവർക്ക് ലഭിക്കുക. ഈ തുക കൊണ്ട് മറ്റെവിടെയും സ്ഥലംവാങ്ങാൻ കഴിയില്ല. തങ്ങളുടെ സ്ഥലം ഏറ്റെടുത്താൽ വിപണിവിലയും പുനരധിവാസവുമുണ്ടാകുമെന്നാണ് സ്ഥലം വിട്ടുകൊടുക്കുന്നവർ കരുതിയിരുന്നത്. ഭൂമിക്ക് ന്യായവില കിട്ടില്ലെന്നറിഞ്ഞതോടെ പ്രതിഷേധമില്ലാതെ സ്ഥലം വിട്ടുകൊടുക്കാൻ നിന്നവരും പ്രതിഷേധക്കാരൊടൊപ്പം ചേരാൻ തയാറെടുത്തുവരികയാണ്. പുതിയ തീരുമാനം പുറത്തുവന്നതോടെ വൻ പ്രതിഷേധമാകും സ്ഥലമെടുപ്പിനെതിരെ ഉണ്ടാകുക. നഴ്സിങ് വിദ്യാർഥിനിക്ക് പാമ്പുകടിയേറ്റു ചിത്രം - കണ്ണനല്ലൂർ: പരിശീലനത്തിനായി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയ നഴ്സിങ് വിദ്യാർഥിനിക്ക് പാമ്പുകടിയേറ്റു. കടിച്ച പാമ്പിനെ പാമ്പുപിടുത്തക്കാരെത്തി പിടികൂടി. വ്യാഴാഴ്ച രാവിലെ തൃക്കോവിൽവട്ടം പ്രാഥമികാരോഗ്യകേന്ദ്രത്തിന് മുന്നിലായിരുന്നു സംഭവം. കൊല്ലത്തെ ഒരു സ്വകാര്യ നഴ്സിങ് കോളജിൽനിന്നും പരിശീലനത്തിനെത്തിയ സംഘം പ്രാഥമികാരോഗ്യകേന്ദ്രത്തിന് മുന്നിലെ ആൽത്തറ മൂട്ടിൽ ഇരിക്കവെയാണ് കൽപ്പടവുകളിലിരുന്ന പാമ്പ് കടിച്ചത്. ഉടൻ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുലോചന, ഹെൽത്ത് ഇൻസ്പെക്ടർ അജയകുമാർ, ഗ്രാമപഞ്ചായത്ത് അംഗം സുനിൽദാസ്, നവാസ് പുത്തൻവീട്, പാലിയേറ്റിവ് നഴ്സ് ഖുറൈഷി എന്നിവർ സ്ഥലത്തെത്തുകയും പാമ്പ് പിടിത്തക്കാരെ വിവരം അറിയിക്കുകയുമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.