ഐ.ടി.എഫ് ഫ്യൂച്ചർ ടെന്നിസ് ടൂർണമെൻറ്: ഡബിൾസിൽ ഇന്ത്യയും ബ്രസീലും ഏറ്റുമുട്ടും

തിരുവനന്തപുരം: ഐ.ടി.എഫ് ഫ്യൂച്ചർ ടെന്നിസ് ടൂർണമ​െൻറിൽ വെള്ളിയാഴ്ച നടക്കുന്ന ഡബിൾ‍സ്‌ ഫൈനലിൽ ഇന്ത്യയും ബ്രസീലും ഏറ്റുമുട്ടും. ഒന്നാം സീഡുകാരായ ബ്രസീലി​െൻറ കയോസ് സിൽവ--തലീസ് തുരുണി സഖ്യം മൂന്നാം സീഡുകാരായ ഇന്ത്യയുടെ അർജുൻ ഖാദേ-വിജയ് സുന്ദർ സഖ്യത്തെ നേരിടും. ഉച്ചക്ക് 2.30നാണ് ആവേശകരമായ ഫൈനൽ സിംഗിൾസ് പുരുഷ സെമി ഫൈനൽ മത്സരങ്ങളും ടെന്നീസ് ക്ലബിൽ വെള്ളിയാഴ്ച നടക്കും. വ്യാഴാഴ്ച നടന്ന പുരുഷ ഡബിൾസ് സെമിയിൽ ബ്രസീലി​െൻറ കയോസ് സിൽവ--തലീസ് തുരുണി സഖ്യം സെർബിയൻ സഖ്യം ഗൊരാൻ മാര്കോവിക്കിനെയും മാനുവൽ പെന്ന ലോപ്പസിനെയും 3-6,6-3,12--10 സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് അർഹത നേടിയത്. രണ്ടാം സെമി‍യിൽ ഇന്ത്യയുടെ അർജുൻ ഖാദേ-വിജയ് സുന്ദർ സഖ്യം ഇന്ത്യയുടെ തന്നെ മോഹിത് മയൂർ ജയപ്രകാശ്--മനീഷ് സുരേഷ്കുമാർ സഖ്യത്തെ 3-6,3-6 സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഫൈനലിലേക്കുള്ള പടി താണ്ടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.