വികസനത്തിനുവേണ്ടി വാദിക്കുന്നവർ കാര്യത്തോടടുക്കുമ്പോൾ മുഖംതിരിക്കുന്നു ^മന്ത്രി സുധാകരൻ

വികസനത്തിനുവേണ്ടി വാദിക്കുന്നവർ കാര്യത്തോടടുക്കുമ്പോൾ മുഖംതിരിക്കുന്നു -മന്ത്രി സുധാകരൻ പാലോട്: വലിയലക്ഷ്യങ്ങൾ നേടാൻ ചെറിയത്യാഗങ്ങൾ ആവശ്യമാണെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. 49.69 കോടി രൂപ മുടക്കി അത്യാധുനിക രീതിയിൽ നിർമിക്കുന്ന പാലോട്--ബ്രൈമൂർ റോഡി​െൻറ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിന് വേണ്ടി വാദിക്കുന്നവർ കാര്യത്തോടടുക്കുമ്പോൾ മുഖം തിരിച്ചു നിൽക്കുന്ന സമീപനമാണ്. കീഴാറ്റൂരിൽ സമരം നടത്തുന്നവർ വയൽക്കിളികളല്ല, കഴുകന്മാർ തന്നെയെന്നും വയൽ നശിപ്പിക്കുന്ന 'ഇരണ്ടന്മാരാണ്' ഇവരെന്നും മന്ത്രി പരിഹസിച്ചു. പാലോട് ടൗണിൽ ചേർന്ന യോഗത്തിൽ ഡി.കെ. മുരളി എം.എൽ.എ അധ്യക്ഷനായി. സംസ്ഥാന റോഡ് ഫണ്ട് ബോർഡ് ചീഫ് എൻജിനീയർ വി.വി. ബിനു റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ചന്ദ്രൻ, പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. ചിത്രകുമാരി, ഷീബാ ഗിരീഷ്, എ. ഇബ്രാഹിം കുഞ്ഞ്, ഡി. പുഷ്കരാനന്ദൻ നായർ, ബി. പവിത്രകുമാർ,എം.കെ. സലിം, എ.എം. മുസ്തഫ, ഡി. കുട്ടപ്പൻ നായർ, റിജു ശ്രീധർ തുടങ്ങിയവർ പ്രസംഗിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.