സാമ്പിൾ സർവേയുമായി സഹകരിക്കണം

തിരുവനന്തപുരം: കേന്ദ്ര സർക്കാറിന് കീഴിലുള്ള നാഷനൽ സാമ്പിൾ സർവേയുടെ 75ാമത് സാമൂഹിക സാമ്പത്തിക സർവേ സംസ്ഥാനത്ത് നടക്കുന്നുണ്ട്. ജില്ലയിലെ ഒറ്റൂർ, നന്ദിയോട്, പനവൂർ, മംഗലപുരം, നെടുമങ്ങാട് എന്നിവിടങ്ങളിൽ വിവരശേഖരണത്തിന് എൻ.എസ്.എസ്.ഒയുടെ ഫീൽഡ് ഇൻവെസ്റ്റിഗേറ്റർമാർ ജനങ്ങളെ സമീപിക്കും. കൃത്യമായ വിവരങ്ങൾ നൽകി സർവേയുമായി സഹകരിക്കണമെന്ന് എൻ.എസ്.എസ്.ഒ െഡപ്യൂട്ടി ഡയറക്ടർ എൻ.എ. നൗഷിദ അഭ്യർഥിച്ചു. വേനൽക്കാല പ്രത്യേക തീവണ്ടികളുടെ സമയക്രമം പുറത്തിറക്കി തിരുവനന്തപുരം: ദക്ഷിണ റെയിൽവേയിലെ വേനൽക്കാല പ്രത്യേക തീവണ്ടികളുടെ സമയക്രമമടങ്ങിയ സോഫ്റ്റ് പതിപ്പ് പുറത്തിറക്കി. 2018 ഏപ്രിൽ മുതൽ ജൂൺ വരെ സർവിസ് നടത്തുന്ന വേനൽക്കാല പ്രത്യേക തീവണ്ടികളുടെ വിവരമാണ് ഇതിലുൾപ്പെടുത്തിയിരിക്കുന്നത്. ഇതാദ്യമായാണ് ദക്ഷിണ റെയിൽവേ വേനൽക്കാല പ്രത്യേക തീവണ്ടികളുടെ കൃത്യമായ സമയക്രമം പുറത്തുവിടുന്നത്. പ്രധാന സ്റ്റേഷനുകൾ, റിസർവേഷൻ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പ്രദർശിപ്പിച്ചിട്ടുള്ള ക്യു.ആർ കോഡ് മൊബൈൽ സ്കാനർ വഴി സ്കാൻ ചെയ്ത് സോഫ്റ്റ് പതിപ്പി​െൻറ ലിങ്കിലേക്ക് പ്രവേശിക്കാം. യാത്രക്കാർക്ക് ടൈംടേബിൾ തങ്ങളുടെ ഫോണിലേക്ക് ഡൗൺലോഡ് ചെയ്യാം. ഇപ്പോൾ ആദ്യ പതിപ്പാണ് ലിങ്കിൽ ലഭ്യമാവുക. മാറ്റങ്ങൾക്കനുസരിച്ച് പരിഷ്കരിച്ച പതിപ്പുകൾ അടുത്ത മൂന്നുമാസത്തേക്ക് ലഭ്യമാകും. സോഫ്റ്റ് പതിപ്പ് https://drive.google.com/drive/folders/1y02bi7_LC2p0xjObXMltkgsPlCrzy2el എന്ന ലിങ്കിൽ ലഭ്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.