അംഗീകാരമില്ലാത്ത സ്​കൂളുകൾ അടച്ചുപൂട്ടണം ^കെ.പി.എസ്​.ടി.എ

അംഗീകാരമില്ലാത്ത സ്കൂളുകൾ അടച്ചുപൂട്ടണം -കെ.പി.എസ്.ടി.എ തിരുവനന്തപുരം: കേരളത്തിൽ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന 1500ലധികം വിദ്യാലയങ്ങൾ ഉടൻ അടച്ചുപൂട്ടാനുള്ള നടപടി സ്വീകരിക്കണമെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഒരു മാനദണ്ഡവുമില്ലാതെ പ്രവർത്തിക്കുന്ന ഇത്തരം സ്കൂളുകൾക്ക് നോട്ടീസ് കൊടുത്തത് കൊേണ്ടാ നിയമസഭയിൽ പ്രസ്താവന നടത്തിയത് കൊണ്ടോ കാര്യമില്ല. കൊടുംവരൾച്ചയിൽ അവധിക്കാലത്ത് പൊതുനിരത്തിൽ മികവുത്സവം നടത്തിയാൽ പൊതുവിദ്യാലയങ്ങൾ മെച്ചപ്പെടുമെന്നുള്ള ധാരണ അബദ്ധമാണ്. കുറ്റമറ്റരീതിയിൽ പരീക്ഷണങ്ങൾ നടത്തുക, പാഠപുസ്തകങ്ങൾ യഥാസമയം നൽകുക, അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്കൂളുകൾ അടച്ചുപൂട്ടുക, ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി മുന്നോട്ടുപോകുക എന്നിവയിലൂടെ പൊതുവിദ്യാലയങ്ങൾ കൂടുതൽ ശക്തിപ്പെടുമെന്നും അതിന് വേണ്ട തീരുമാനങ്ങൾ സർക്കാർ കൈക്കൊള്ളണമെന്നും കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡൻറ് പി. ഹരിഗോവിന്ദനും ജനറൽ െസക്രട്ടറി എം. സലാഹുദ്ദീനും ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.