വികലാംഗര്‍ക്ക് മുച്ചക്ര വാഹനം വിതരണം ചെയ്തില്ല; ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെ തടഞ്ഞുവെച്ചു

വെള്ളറട: വികലാംഗര്‍ക്ക് മുച്ചക്ര വാഹനം വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെ തടഞ്ഞുവെച്ചു. രാത്രി വൈകിയും പ്രതിഷേധം തുടരുകയാണ്. പഞ്ചായത്തില്‍ വികലാംഗര്‍ക്ക് മുച്ചക്ര വാഹനം നല്‍കുന്നതിന് രണ്ട് വര്‍ഷം മുമ്പാണ് പദ്ധതി പാസാക്കിയത്. 35 അംഗപരിമിതരെ തെരഞ്ഞെടുക്കുകയും പരിശീലനം നല്‍കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച താക്കോല്‍ വിതരണം നടക്കുമെന്ന് അറിയിച്ചതിനാലാണ് വികലാംഗര്‍ എത്തിയത്. എന്നാൽ, വാഹനം കൈമാറും മുമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് തടസ്സവാദമുന്നയിച്ച് വിതരണം തടയുകയായിരുന്നു. വികലാംഗരും ബ്ലോക്ക് പഞ്ചായത്തിലെ യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങളും ചേര്‍ന്നാണ് സെക്രട്ടറി പത്മകുമാറിനെ തടഞ്ഞുെവച്ചത്. എല്‍.ഡി.എഫ് ആണ് ഭരണം നടത്തുന്നത്. വ്യാഴാഴ്ച വൈകീട്ട് മൂന്നിന് ആരംഭിച്ച ഉപരോധം രാത്രിയും തുടർന്നു. രാത്രി 9.50ന് വെള്ളറട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അജിത് കുമാറി​െൻറ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘം എത്തി സെക്രട്ടറിയെ ബലമായി മോചിപ്പിച്ച് ജീപ്പില്‍ കയറ്റി പോയി. രാത്രിയിലും വികലാംഗരുടെ പ്രതിഷേധം തുടരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.