വിദ്യാഭ്യാസ സെമിനാർ ശ്രദ്ധേയമായി

വെഞ്ഞാറമൂട്: 'മാധ്യമ'വും കഴക്കൂട്ടം എ.ജെ ഹോസ്പിറ്റലും സംയുക്തമായി ൈലഫ് എൻജിനീയറിങ് എന്ന വിഷയത്തിൽ വെഞ്ഞാറമൂട് മുസ്ലിം അസോസിയേഷൻ കോളജ് ഒാഫ് എൻജിനീയറിങ്ങിൽ (എം.എ.സി.ഇ) നടത്തിയ . എ.ജെ ഹോസ്പിറ്റൽ ജനറൽ മാനേജർ ഉസ്മാൻ കോയ ഉദ്ഘാടനം ചെയ്തു. പ്രതിസന്ധികളെ അതിജീവിച്ചാൽ മാത്രമേ ജീവിതവിജയം സാധ്യമാകൂയെന്ന് അദ്ദേഹം പറഞ്ഞു. എം.എ.സി.ഇ പ്രിൻസിപ്പൽ ഇൻചാർജ് പ്രഫ. ഷമീർ കെ. മുഹമ്മദ് അധ്യക്ഷതവഹിച്ചു. 'ലൈഫ് എൻജിനീയറിങ്' എന്ന വിഷയത്തിൽ ഡോ. സുഹൈൽ അബ്ദുല്ല ക്ലാസെടുത്തു. എ.ജെ ഹോസ്പിറ്റൽ എം.ഡി അസ്മ ജബ്ബാർ മുഖ്യാതിഥിയായിരുന്നു. അസ്മ ജബ്ബാറിന് 'മാധ്യമ'ത്തി​െൻറ ഉപഹാരം പ്രഫ. ഷമീർ കെ. മുഹമ്മദ് സമ്മാനിച്ചു. പ്രഫ. പ്രേമലക്ഷ്മി (എച്ച്.ഒ.ഡി-ഇ.ഇ.ഇ), പ്രഫ. അശ്വതി (എച്ച്.ഒ.ഡി-കമ്പ്യൂട്ടർ സയൻസ്), പ്രഫ. രാജി (എച്ച്.ഒ.ഡി-സി.ഇ), പ്രഫ. അർഷദ് (എച്ച്.ഒ.ഡി-സയൻസ് ആൻഡ് ഹ്യുമാനിറ്റീസ്) എന്നിവർ സംസാരിച്ചു. 'മാധ്യമം' എ.എഫ്.സി എം. നാസിമുദ്ദീൻ, ബി.ഡി.ഒ ഞാറയിൽകോണം ഷാനവാസ്ഖാൻ, എസ്.എം.ഇ സുനിൽകുമാർ എന്നിവർ പെങ്കടുത്തു. എം.എ.സി.ഇ മെക്കാനിക്കൽ എച്ച്.ഒ.ഡി ഡോ. സുബ്രഹ്മണ്യപിള്ള സ്വാഗതവും 'മാധ്യമം' സർക്കുലേഷൻ മാനേജർ എം. ഷിഹാബുദ്ദീൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.