പള്ളിക്കൽ പഞ്ചായത്തിൽ സ്ത്രീസൗഹൃദ ബജറ്റ്

കിളിമാനൂർ: വനിതാ ശാക്തീകരണം മുൻനിർത്തി പള്ളിക്കൽ പഞ്ചായത്തിലെ സ്ത്രീസൗഹൃദ ബജറ്റിന് ഭരണസമിതി അംഗങ്ങളുടെ അംഗീകാരം ലഭിച്ചു. 13,59, 35,859 രൂപ വരവും 13,58,47,059 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. ഹസീന അവതരിപ്പിച്ചു. പ്രസിഡൻറ് അടുക്കൂർ ഉണ്ണി അധ്യക്ഷത വഹിച്ചു. ഉൽപാദനമേഖലയുടെ വികസനത്തിന് 1,06, 23,159 രൂപയും സേവനമേഖലക്ക് 3,67,36,923 രൂപയും മേഖലവിഭജനത്തിൽ പെടാത്ത പദ്ധതികൾക്ക് 31,95,000 രൂപയും വകയിരുത്തി. മെയിൻറനൻസിനായി 1,52,90,000 രൂപയും മൂലധനചെലവിനായി 99,95,500 രൂപയും മാറ്റി. കാർഷിക -മൃഗസംരക്ഷണം, സേവനമേഖല, ജലസംരക്ഷണം, കുടിവെള്ള പദ്ധതി, അംഗനവാടി കെട്ടിടനിർമാണം എന്നിവക്കാണ് മുൻഗണന നൽകിയിട്ടുള്ളതെന്ന് പഞ്ചായത്ത് പ്രസിഡൻറ് അടുക്കൂർ ഉണ്ണി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.