കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് ഒമ്പത്​ പേർക്ക് പരിക്ക് ----------------------------------------------------------

കൊട്ടാരക്കര: ചക്കുവരയ്ക്കൽ താഴത്ത് ക്ഷേത്രത്തിനടുത്ത വളവിൽ കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് ഒമ്പത് പേർക്ക് പരിക്കേറ്റു. വ്യാഴായ്ച ഉച്ചക്ക് രണ്ടരയോടെയായിരുന്നു അപകടം. കൊട്ടാരക്കരയിൽ നിന്നും ചക്കുവരയ്ക്കലേക്കും പുനലൂരിൽ നിന്നും മേലിലയിലേക്കും വന്ന ബസുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്. ചക്കുവരയ്ക്കൽ സ്വദേശികളായ വസന്ത(47), വാസന്തിയമ്മ (75), ഇന്ദിര (57), കുഞ്ഞമ്മ (60), സുൽബത്ത് ( 43), സുബഹാന (17), മനീഷ് (17), അരുൺ (17), ഡ്രൈവർ മോഹനൻ (47) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ വസന്ത, വാസന്തിയമ്മ എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മണൽ വിതരണം വൈകുന്നതിന് പിന്നിൽ വനംവകുപ്പി​െൻറ ബോധപൂർവമായ അനാസ്ഥ -സി.പി.എം കുളത്തൂപ്പുഴ: കുളത്തൂപ്പുഴയിലെ വനശ്രീ മണൽ ന്യായവില വിൽപന കേന്ദ്രത്തിൽ നിന്നുള്ള മണൽ വിതരണം വൈകുന്നതിന് പിന്നിൽ വനം വകുപ്പി​െൻറ ബോധപൂർവമായ അനാസ്ഥയാണെന്ന് സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറി ഡി. വിശ്വസേനൻ പറഞ്ഞു. പുഴമണൽ ശേഖരിച്ച് വർഷം ഒന്നുകഴിഞ്ഞിട്ടും വിതരണം നടത്താൻ തയാറാകാത്തതിനെ തുടർന്ന് സി. പി.എമ്മി​െൻറ നേതൃത്വത്തിൽ പത്ത് ദിവസങ്ങളായി നടക്കുന്ന നിരാഹാര സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണലി​െൻറ വില നിശ്ചയിച്ച് നൽകിയതിന് അംഗീകാരം നൽകാൻ ധനവകുപ്പ് തയാറാകാത്തതിനാലാണ് മണൽ വിതരണം ആരംഭിക്കാൻ കഴിയാത്തതെന്നാണ് വനംവകുപ്പ് പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ സി.പി.എം ഇടപെട്ടതിനെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച ഇതുസംബന്ധിച്ച ഫയലിൽ തീർപ്പ് കൽപ്പിച്ച് വനംവകുപ്പിന് കൈമാറിയിട്ടും തുടർനടപടികൾ സ്വീകരിക്കാൻ വനംവകുപ്പും മന്ത്രിയും തയാറാകാത്തതാണ് ഇപ്പോഴത്തെ പ്രശ്നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിലസംബന്ധിച്ച് തീരുമാനമുണ്ടായിട്ടും മണൽ വിതരണത്തിന് ഉത്തരവ് ഇറക്കാൻ നടപടി സ്വീകരിക്കാതെ മന്ത്രിയും വനംവകുപ്പും സാധാരണ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും ഇതിനെതിരെ സി.പി.എം ജനകീയപ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുളത്തൂപ്പുഴ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരത്തി​െൻറ പ്രചാരണാർഥം ഞായറാഴ്ച കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിൽ കാൽനട പ്രചാരണജാഥയും ബുധനാഴ്ച റേഞ്ച് ഓഫിസ് ധർണയും സംഘടിപ്പിക്കുമെന്ന് സമരസമിതി അറിയിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. ഗോപകുമാർ, കെ.ജെ. അലോഷ്യസ്, ജി. രവീന്ദ്രൻ പിള്ള, വി.ജി. രാജേന്ദ്രൻ, ഷൈജു ഷാഹുൽഹമീദ് തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.