ട്രെയിനിൽ മരിച്ച ജവാ​െൻറ മൃതദേഹത്തോട് അനാദരവ്

വികൃതമായ നിലയിലാണ് മൃതദേഹം നാട്ടിലെത്തിച്ചത് കൊട്ടാരക്കര: അവധിക്ക് നാട്ടിലേക്കുള്ള യാത്രാമധ്യേ കാട്ടിയതായി പരാതി. നാട്ടിലെത്തിച്ച മൃതദേഹം വികൃതമായ നിലയിലായിരുന്നു. അസം റൈഫിൾസ് ഹെഡ്കോൺസ്റ്റബിൾ നെല്ലിക്കുന്നം പറങ്കിമാംവിള പുത്തൻവീട്ടിൽ (മനു ഭവൻ) ജി.കെ. മനോജ് കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടിന് ഭുവനേശ്വറിൽ ട്രെയിനിൽ െവച്ചാണ് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചത്. തുടർന്ന്, ഭുവനേശ്വറിൽ ഉറുദ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോർച്ചറി ഇല്ലാത്തതിനാൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്യാനായില്ല. ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകർ പോസ്റ്റ്മോർട്ടത്തിനായി മൃതദേഹവും വഹിച്ച് കിലോമീറ്ററുകളോളം യാത്ര ചെയ്തു. മൊബൈൽ മോർച്ചറിയോ മറ്റ് സംവിധാനങ്ങളോ ഇല്ലാത്ത ആംബുലൻസിലായിരുന്നു യാത്ര. പിന്നീട് 36 മണിക്കൂറുകൾക്കുശേഷമാണ് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തത്. എംബാം ചെയ്ത മൃതദേഹം ഒഡിഷയിൽനിന്ന് വിശാഖപട്ടണം വരെ സൗകര്യങ്ങളില്ലാത്ത ആംബുലൻസിലാണ് വീണ്ടും എത്തിച്ചത്. ബുധനാഴ്ചയാണ് ആർമി ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലിനെത്തുടർന്ന് മൃതദേഹം വിമാനത്തിൽ നാട്ടിലെത്തിച്ചത്. കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിലെത്തി മൃതദേഹം പരിശോധിച്ചപ്പോൾ വികൃതമായ നിലയിലായിരുന്നു. ആശുപത്രി അധികൃതർ ജവാ​െൻറ മൃതദേഹത്തോട് കാണിച്ച അനാദരവിനെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര, സംസ്ഥാന ആഭ്യന്തരമന്ത്രിമാർക്കും ആർമി ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് ബന്ധുക്കളും നാട്ടുകാരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.