സ്​കൂൾ പരീക്ഷക്ക്​ ചോദ്യപേപ്പറില്ല; അ​േന്വഷണം നടത്തുമെന്ന്​ ഡി.പി.​െഎ

* മികവുത്സവം പ്രതിപക്ഷ അധ്യാപക സംഘടനകൾ ബഹിഷ്കരിക്കും തിരുവനന്തപുരം: സ്കൂൾ വാർഷിക പരീക്ഷകളിൽ ചോദ്യപേപ്പർ എത്തിക്കുന്നതിൽ വീഴ്ച വന്നത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ. ചൊവ്വാഴ്ച ചേർന്ന ക്യു.െഎ.പി മോണിറ്ററിങ് യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. പ്രൈമറി തലത്തിൽ ചൊവ്വാഴ്ച തുടങ്ങിയ പരീക്ഷയുടെ ചോദ്യപേപ്പറുകൾ എത്തിക്കുന്നതിലാണ് വീഴ്ച വന്നത്. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് സ്കൂളുകളിൽ ചോദ്യേപപ്പർ എത്താതെ വന്നതോടെ അധ്യാപകർ നെേട്ടാട്ടമോടേണ്ടിവന്നു. പകർപ്പെടുത്താണ് പല സ്കൂളുകളിലും പരീക്ഷ നടത്തിയത്. ചോദ്യപേപ്പർ പാക്കിങ്ങിലും അപാകത സംഭവിച്ചതായി അധ്യാപക സംഘടനാ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. കടുത്ത വേനലിൽ വിദ്യാർഥികളെ പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന മികവുത്സവം പരിപാടി ബഹിഷ്കരിക്കാൻ പ്രതിപക്ഷ അധ്യാപക സംഘടനകൾ തീരുമാനിച്ചു. കെ.പി.എസ്.ടി.എ, കെ.എസ്.ടി.യു എന്നീ അധ്യാപക സംഘടനകളാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ചൊവ്വാഴ്ച വിളിച്ചുചേർത്ത ക്യു.െഎ.പി യോഗത്തിൽ ബഹിഷ്കരണം പ്രഖ്യാപിച്ചത്. ചൂട് വർധിച്ചുവരുന്ന സാഹചര്യത്തിൽ കുട്ടികളെ പുറത്തിറക്കി മികവ് പ്രകടിപ്പിക്കുന്ന പരിപാടി അംഗീകരിക്കാനാകില്ലെന്ന് കെ.പി.എസ്.ടി.എ ജനറൽ സെക്രട്ടറി എം. സലാഹുദ്ദീനും കെ.എസ്.ടി.യു പ്രസിഡൻറ് എ.കെ സൈനുദ്ദീനും അറിയിച്ചു. അംഗീകാരമില്ലാത്ത സ്കൂളുകൾ അടച്ചുപൂട്ടാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് യോഗത്തിൽ ഡി.പി.െഎ വ്യക്തമാക്കി. മാര്‍ച്ച് 31ന് സംസ്ഥാനത്തെ സ്കൂളുകള്‍ പ്രവർത്തിക്കും. മാര്‍ച്ച് 28 നാണ് സ്കൂളുകളില്‍ പരീക്ഷ പൂര്‍ത്തിയാകുന്നത്. തുടര്‍ന്നു പെസഹാ വ്യാഴം, ദുഃഖ വെള്ളി ദിവസങ്ങളില്‍ പൊതുഅവധിയാണ്. ഈ പശ്ചാത്തലത്തില്‍ അധ്യാപകര്‍ക്ക് യാത്രയയപ്പ് ഉള്‍പ്പെടെയുള്ളവ നൽകാനാണ് ശനിയാഴ്ച പ്രവൃത്തിദിനമാക്കുന്നത്. എന്നാല്‍, ഈ ദിവസം ക്ലാസ് ഉണ്ടാകില്ല. ഏപ്രില്‍ ഒന്നു മുതല്‍ സ്കൂളുകൾക്ക് മധ്യവേനല്‍ അവധിയായിരിക്കും. യോഗത്തില്‍ എ.ഡി.പി.ഐ ജെസി ജോസഫ്, ജിമ്മി കെ. ജോസഫ്, എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ജെ. പ്രസാദ്, കൈറ്റ് എക്സി. ഡയറ്കർ അൻവർ സാദത്ത്, അധ്യാപക സംഘടനാ നേതാക്കളായ കെ.സി. ഹരികൃഷ്ണന്‍, എന്‍. ശ്രീകുമാര്‍, എം. സലാഹുദ്ദീന്‍, എ.കെ. സൈനുദ്ദീന്‍, ജയിംസ് കുര്യന്‍, റോയ് വി. ജോണ്‍, ഇടവം ഖാലിദ് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.