സ്വത്ത്​ തർക്കത്തെത്തുടർന്ന്​ മർദനമേറ്റു: വഴിയിൽ കുഴഞ്ഞുവീണ് ചികിത്സയിലിരുന്ന യുവാവ്​ മരിച്ചു

കാട്ടാക്കട: വഴിയരികില്‍ ബോധരഹിതനായി കിടന്നതിനെതുടര്‍ന്ന് നാട്ടുകാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് രണ്ടാഴ്ചക്കുശേഷം മരിച്ചു. പ്ലാവൂർ പാണൻവിളാകത്ത്‌ വീട്ടിൽ ശശിധര​െൻറ മകൻ പ്രശാന്താണ് (37) മരിച്ചത്. സ്വത്ത് തർക്കത്തെത്തുടർന്ന് മർദനമേറ്റതാണ് മരണകാരണമെന്ന ആരോപണത്തെതുടർന്ന് പിതാവിനെയും സഹോദരങ്ങളെയും കാട്ടാക്കട പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. സംഭവത്തെക്കുറിച്ച് കാട്ടാക്കട പൊലീസ് പറയുന്നത് ഇങ്ങനെ: ചാലക്കുടിയിൽനിന്ന് വിവാഹം കഴിച്ച് അവിടെ കഴിയുകയായിരുന്നു പ്രശാന്ത്. ഫെബ്രുവരി 25ന് വൈകീട്ട് പ്ലാവൂരിലെ വീട്ടിലെത്തി. സ്വത്തി​െൻറ പേരിൽ പിതാവും സഹോദരങ്ങളുമായി വഴക്കായി. ഇവർ പ്രശാന്തിനെ മരത്തിൽ കെട്ടിയിട്ടു. രാത്രി അവിടെനിന്ന് കാണാതായ ഇയാളെ പിറ്റേന്ന് രാവിലെയാണ് കുളത്തോട്ടുമലയിലെ ബന്ധുവീടിന് സമീപത്ത് വഴിയരികിൽനിന്ന് അവശനിലയിൽ കണ്ടെത്തുന്നത്. തലക്കേറ്റ ക്ഷതവും ഇടുപ്പെല്ലിലെ പൊട്ടലുമാണ് മരണകാരണമെന്ന് മൃതദേഹ പരിശോധനയിൽ വ്യക്തമായി. ഇത് വീഴ്ചയിൽ നിന്നുണ്ടായതാവാമെന്ന നിഗമനത്തിലാണെന്നും കേസെടുത്ത് അന്വേഷണം തുടങ്ങിയതായും കാട്ടാക്കട പൊലീസ് ഇന്‍സ്പെക്ടര്‍ വിജയരാഘവൻ പറഞ്ഞു. ഇൗമാസം 15ന് ആശുപത്രിയില്‍നിന്ന് മടങ്ങിയെങ്കിലും തീർത്തും വയ്യാതായതിനെതുടർന്ന് 16ന് വീണ്ടും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടി. തിങ്കളാഴ്ച മരിച്ചു. ഭാര്യ: വിനിത. മകൾ: കാർത്തിക. രണ്ടുമാസം പ്രായമുള്ള പെൺകുട്ടിയുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.