പട്ടത്താനം സ്​കൂൾ സ്​ത്രീശാക്തീകരണ പദ്ധതി രാജ്യത്തിന് മാതൃക ^േപ്രമചന്ദ്രൻ

പട്ടത്താനം സ്കൂൾ സ്ത്രീശാക്തീകരണ പദ്ധതി രാജ്യത്തിന് മാതൃക -േപ്രമചന്ദ്രൻ ഇരവിപുരം: പട്ടത്താനം ഗവ. എസ്.എൻ.ഡി.പി യു.പി സ്കൂളിലെ കുട്ടികളുടെ അമ്മമാർക്ക് ഡി.ടി.പി പരിശീലനം നൽകിയ പദ്ധതി ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടേണ്ട പദ്ധതിയാണെന്ന് എൻ.കെ. േപ്രമചന്ദ്രൻ എം.പി. 'എംപവർ മൈസെൽഫ്' സ്കീം പദ്ധതിയുടെ ഭാഗമായ ഡി.ടി.പി കോഴ്സ് പൂർത്തിയാക്കിയ പഠിതാക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി. എം. നൗഷാദ് എം.എൽ.എ സർട്ടിഫിക്കറ്റ് വിതരണം നടത്തി. പി.ടി.എ പ്രസിഡൻറ് എൻ. ടെന്നിസൺ അധ്യക്ഷതവഹിച്ചു. പ്രഥമാധ്യാപിക കെ. സുജാകുമാരി സ്വാഗതം പറഞ്ഞു. വടക്കേവിള ഡിവിഷൻ കൗൺസിലർ േപ്രം ഉഷാർ, ചീഫ് ഇൻസ്ട്രക്ടർ രാഹുൽ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ആർ. സീനത്ത്ബീവി നന്ദി പറഞ്ഞു. കഞ്ചാവ് കടത്തുന്നതിനിടെ യുവാവ് പിടിയിൽ ചാത്തന്നൂർ: തമിഴ്നാട്ടിൽ നിന്നും െട്രയിനിൽ കടത്തികൊണ്ടു വന്ന കഞ്ചാവുമായി പരവൂർ റെയിൽ സ്റ്റേഷൻ പരിസരത്ത് നിന്നും യുവാവിനെ പിടികൂടി. നെടുങ്ങോലം പടിഞ്ഞാറ്റുവിളക്ക് സമീപം ചരുവിള കടുവാ പൊയ്കയിൽ ഉദയസൂര്യ (19) നെയാണ് ചാത്തന്നൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ.ആർ. രതീഷും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും ഒരു കിലോയിലധികം കഞ്ചാവ് പിടിച്ചെടുത്തു. തിരുനെൽവേലിയിൽ നിന്നും ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ചില്ലറ വിൽപനക്കായി കൊണ്ടുവരികയായിരുന്നു കഞ്ചാവ്. ആവശ്യക്കാർക്ക് 500 രൂപയുടെയും 1000 രൂപയുടെയും ചെറു പൊതികളായാണ് വിൽപന. പ്രിവൻറീവ് ഓഫിസർമാരായ പി. വിധുകുമാർ, ജെ. ജോൺ, സിവിൽ എക്സൈസ് ഓഫിസർമാരായ അരുൺ ആൻറണി, നഹാസ്, ബിജോയ്, മുഹമ്മദ് ഷെഹിൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ഇത്തിക്കര ബ്ലോക്കിൽ ആധുനിക അറവുശാല നിർമിക്കും ചാത്തന്നൂർ: ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിൽ ആധുനിക സജ്ജീകരണത്തോട് കൂടിയ അറവുശാല നിർമിക്കും. 2018- -19 വാർഷിക പദ്ധതിയുടെ ഭാഗമായ വികസന സെമിനാറിലാണ് കരടുരേഖ അവതരിപ്പിച്ചത്. ബ്ലോക്ക് പരിധിയിലുളള പഞ്ചായത്തുകളിൽ നിന്നും പ്ലാസ്റ്റിക് ശേഖരിച്ച് തരികളാക്കി റോഡ് ടാറിങ്ങിന് ഉപയോഗിക്കാനും പൊതുശ്മശാനം സ്ഥാപിക്കാനും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന സെമിനാർ ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മായാ സുരേഷ് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ലൈല കരട് വാർഷിക പദ്ധതി രേഖ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷേർളി സ്റ്റീഫൻ, സിന്ധുഅനി, ശ്രീജ ഹരീഷ്, ജോൺ മാത്യൂ, ആശാദേവി, ഗിരികുമാർ, മൈലക്കാട് സുനിൽ, ആസുത്രണ ഉപാധ്യക്ഷൻ എസ്. പ്രകാശ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ. സുന്ദരേശൻ സ്വാഗതവും സെക്രട്ടറി ശരശ്ചന്ദ്രക്കുറുപ്പ് നന്ദിയും പറഞ്ഞു. കാർഷിക മേഖല, പാർപ്പിടം, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഭിന്നശേഷിക്കാർ, വൃദ്ധർ, പാലിയേറ്റീവ് രോഗികൾ തുടങ്ങിയവർക്ക് പ്രത്യേക പരിഗണന നൽകി പദ്ധതികൾ രൂപവത്കരിക്കുന്നതിനുള്ള നിർദേശങ്ങളും ചർച്ചകളും വികസന സെമിനാറിൽ നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.