സ്കൂൾ വാർഷികാഘോഷം

മയ്യനാട്: കൂട്ടിക്കട കണിച്ചേരി എൽ.പി.എസി​െൻറ 128ാമത് വാർഷികാഘോഷം എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ജി. പ്രദീപ് അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പുഷ്പരാജൻ സമ്മാനദാനം നടത്തി. പഞ്ചായത്ത് അംഗം വിപിൻ വിക്രം കലോത്സവ പ്രതിഭകളെ ആദരിച്ചു. ഹെഡ്മിസ്ട്രസ് ബേബി ഷീജ റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ മാനേജർ മിനി ദിവാകരൻ, എസ്. മധു, ഡോ. എസ്. സന്തോഷ്കുമാർ, മുംതാസ്, സലിം എന്നിവർ സംസാരിച്ചു. കരുനാഗപ്പള്ളി നഗരസഭയിൽ പ്ലാസ്റ്റിക് സംസ്കരണ യൂനിറ്റ് ഉദ്ഘാടനം ചെയ്തു *നഗരസഭയിലെ 35 ഡിവിഷനുകളിലെ പ്ലാസ്റ്റിക് സംസ്കരിക്കാനാവും കരുനാഗപ്പള്ളി: നഗരസഭയിൽ പ്ലാസ്റ്റിക് മാലിന്യം സംസ്കരിക്കുന്ന ആധുനിക പ്ലാൻറ് പ്രവർത്തനം തുടങ്ങി. നഗരസഭയിലെ ഖരമാലിന്യങ്ങൾ സംസ്കരിക്കുന്നതിന് പ്ലാസ്റ്റിക് ഷെഡിങ് ആൻഡ് ബെയിലിങ് യൂനിറ്റാണ് കേശവപുരത്ത് പ്രവർത്തനം തുടങ്ങിയത്. നഗരസഭയുടെ 2017--18 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി 9,82,943 രൂപ ചെലവഴിച്ചാണ് പ്ലാൻറ് യാഥാർഥ്യമാക്കിയത്. പദ്ധതി യാഥാർഥ്യമായതോടെ നഗരസഭാ അതിർത്തിയിലെ 35 ഡിവിഷനുകളിൽ ശേഖരിക്കുന്ന വൃത്തിയുള്ള പ്ലാസ്റ്റിക് സംസ്കരിക്കാൻ നഗരസഭക്ക് കഴിയും. നിലവിൽ കുടുംബശ്രീകളുടെ സഹകരണത്തോടെ ഡിവിഷനുകളിൽനിന്ന് ശേഖരിച്ചുവരുന്ന പ്ലാസ്റ്റിക് മാലിന്യം തുടർന്ന് ഈ യൂനിറ്റിൽ സംസ്കരിക്കാനാവും. ഇതോടെ സമ്പൂർണ പ്ലാസ്റ്റിക്രഹിത നഗരമായി മാറുക എന്ന ലക്ഷ്യത്തിനാണ് തുടക്കം കുറിക്കുന്നത്. നഗരസഭ ചെയർപേഴ്സൺ എം. ശോഭന ബെയിലിങ് യൂനിറ്റ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ സുബൈദാ കുഞ്ഞുമോൻ അധ്യക്ഷതവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ ആർ. രവീന്ദ്രൻ പിള്ള, സ്ഥിരം സമിതി അധ്യക്ഷനായ പി. ശിവരാജൻ, സുരേഷ് പനക്കുളങ്ങര, വസുമതി, എം.കെ. വിജയഭാനു, നഗരസഭ സെക്രട്ടറി ഷെർളാ ബീഗം, പി. തമ്പാൻ, വിജയമാലാലി, ഹെൽത്ത് ഇൻസ്പെക്ടർ ദിലീപ്, അസി.എൻജിനീയർ സിന്ധു എന്നിവർ സംസാരിച്ചു. അർബുദ നിര്‍ണയ ക്യാമ്പ് ഓച്ചിറ: ഓച്ചിറ ഗ്രാമപഞ്ചായത്തി​െൻറയും ആര്‍.സി.സിയുടെയും സംയുക്താഭിമുഖ്യത്തില്‍ അർബുദ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് അംഗം അനില്‍ എസ്. കല്ലേലിഭാഗം ഉദ്ഘാടനം ചെയ്തു. മഹിളാമണി അധ്യക്ഷതവഹിച്ചു. പ്രസിഡൻറ് അയ്യാണിയ്ക്കല്‍ മജീദ്, അന്‍സാര്‍ എ. മലബാര്‍, ആര്‍.ഡി. പത്മകുമാര്‍, ലത്തീഫാബീവി, മാളൂ സതീശ്, ഇലമ്പടത്ത് രാധാകൃഷ്ണന്‍, റസിയ സാദിഖ്, ബാലകൃഷ്ണന്‍, ജോ. രാഖി രാജേഷ്, ഡോ. ലക്ഷ്മി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.