കുടിവെള്ള പൈപ്പിൽ ചോർച്ച തുടങ്ങിയിട്ട്​ മൂന്നു മാസം; പരിഹാരമില്ല

കടുത്ത വേനലിൽ കുടിവെള്ള ക്ഷാമം രൂക്ഷമാവുമ്പോഴും അധികൃതർ ചോർച്ച പരിഹരിക്കാൻ തയാറായിട്ടില്ല അഞ്ചൽ: ഏരൂർ പഞ്ചായത്തിലെ തുമ്പോട് ജങ്ഷന് സമീപത്തായി വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണ പൈപ്പ് ലൈനിൽ ചോർച്ച. കുളത്തൂപ്പുഴയാറ്റിൽനിന്ന് ജലം ശേഖരിച്ച് കുടിവെള്ളം വിതരണം നടത്തുന്ന പൈപ്പ് ലൈനിലാണ് ചോർച്ചയുണ്ടായത്. മൂന്ന് മാസത്തോളമായി ചോർച്ച തുടങ്ങിയിട്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. ജല അതോറിറ്റി അടുത്തിടെ സ്ഥാപിച്ച പൈപ്പ് ലൈനുകളാണ് പ്രദേശത്ത് കൂടി കടന്നുപോകുന്നത്. ജലവിതരണം നടത്തുമ്പോൾ ലക്ഷക്കണക്കിന് ലിറ്റർ കുടി വെള്ളമാണ് ചോർന്ന് നഷ്ടപ്പെടുന്നത്. കടുത്ത വേനലിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം രൂപപ്പെടുമ്പോഴും ജല അതോറിറ്റി അധികാരികൾ പൈപ്പ് ലൈനി​െൻറ ചോർച്ച പരിഹരിക്കാൻ തയാറായിട്ടില്ല. കുളത്തൂപ്പുഴയിൽനിന്ന് ഏരൂർ വിളക്കുപാറ ഉൾപ്പെടെ ഗ്രാമപഞ്ചായത്തി​െൻറ മിക്ക പ്രദേശങ്ങളിലും കുടിവെള്ളം എത്തിക്കുന്നതിനായി സ്ഥാപിച്ച പൈപ്പ് ലൈനി​െൻറ നിർമാണ പ്രവൃത്തിയിൽ വ്യാപക അഴിമതി നടന്നതായി മുമ്പ് നാട്ടുകാർ ആരോപിച്ചിരുന്നു. നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കി ജലവിതരണം തുടങ്ങിയപ്പോൾ തന്നെ വ്യാപകമായി പൈപ്പ് ലൈനിൽ ചോർച്ച ഉണ്ടാകുകയും കുടിവെള്ളം പാഴാകുകയും ചെയ്തു. ഇതിന് കാരണം ഗുണനിലവാരം ഇല്ലാത്ത പൈപ്പുകൾ സ്ഥാപിച്ചതിനാലാണെന്ന് നാട്ടുകാർ അന്നേ ചൂണ്ടിക്കാട്ടിയിരുന്നു. അടിയന്തരമായി പൈപ്പ് ലൈനിലെ ചോർച്ച പരിഹരിച്ച് കുടിവെള്ളം പാഴാകുന്നത് ഒഴിവാക്കാൻ ജല അതോറിറ്റി തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം റോഡ് ഉദ്ഘാടനം അഞ്ചൽ: അലയമൺ പഞ്ചായത്തിലെ കാരായിക്കോണം റോഡ് നവീകരിച്ചതി​െൻറ ഉദ്‌ഘാടനം മുല്ലക്കര രത്‌നാകരൻ എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് നാലു ലക്ഷം ചെലവഴിച്ചാണ് 120 മീറ്റർ കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രഡിഡൻറ് ശോഭന അധ്യക്ഷത വഹിച്ചു. അംഗങ്ങളായ ജി. പ്രമോദ്, അംബിക കുമാരി, കെ. ശശിധരൻ നായർ, തുളസീധരൻപിള്ള എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.